ചവറയില്‍ പാലം തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്ക്

കൊല്ലം: കൊല്ലം ചവറ ടൈറ്റാനിയം എം.എസ് യൂണിറ്റിന് മുന്‍പിലെ കോവില്‍ത്തോട്ടം ഇരുമ്പ് പാലം തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു.നിരവധി പേര്‍ക്ക് പരിക്കേറ്റു. ചവറ സ്വദേശി ശ്യാമളയാണ് മരിച്ചത്.

ഇന്ന് രാവിലെ 10.30 നാണ് സംഭവം നടന്നത്.  കമ്പനിയുടെ മുമ്പിലെ ധര്‍ണ്ണക്ക് ശേഷം പ്രദേശവാസികളും കമ്പനി ജീവനക്കാരുമടക്കം എഴുപതോളം പേര്‍ ഒരുമിച്ച്‌  പാലത്തില്‍ പ്രവേശിക്കുകയായിരുന്നു. ഇതുമൂലമാണ് അപകടം നടന്നതെന്നാണ് പ്രാഥമിക വിവരം.  പാലത്തിന്‍റെ  കമ്പി ദേഹത്തു കുത്തിക്കയറിയാണ് പലര്‍ക്കും പരിക്കേറ്റത്. ഇവരെ  കരുനാഗപ്പള്ളി, ചവറ എന്നിവിടങ്ങളിലെ ആശുപത്രികളിലേക്കു മാറ്റി.

കമ്പനിയുടെ  ഉന്നതോദ്യോഗസ്ഥരും ഫയര്‍ഫോഴ്സും പോലീസും സംഭവ സ്ഥലത്തുണ്ട്. പരിക്കേറ്റവരുടെ ചികിത്സാ ചെലവുകള്‍ കമ്പനി വഹിക്കുമെന്ന് മാനേജിങ്ങ് ഡയറക്ടര്‍ അറിയിച്ചു.

 

 

prp

Related posts

Leave a Reply

*