പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് പുതിയ പ്ലാനുമായി വോഡാഫോണ്‍

വോഡാഫോണ്‍ തങ്ങളുടെക്കായി പുതിയ പ്ലാന്‍ പ്രഖ്യാപിച്ചു. 299 രൂപയുടെ പ്രീപെയ്ഡ് പ്ലാനില്‍ അണ്‍ലിമിറ്റഡ് കോളിംഗിനോടൊപ്പം 1ജിബി ഡാറ്റ പ്രതിദിനം നല്‍കുന്നു. ഈ പ്ലാന്‍ വാലിഡിറ്റി 56 ദിവസമാണ്.

ഇതോടൊപ്പം 158 രൂപ പ്ലാനും 151 രൂപ പ്ലാനും വോഡാഫോണ്‍ പ്രഖ്യാപിച്ചു. 158 രൂപ പ്ലാനില്‍ 28 ദിവസത്തെ വാലിഡിറ്റിയില്‍ 1ജിബി ഡാറ്റ പ്രതിദിനം നല്‍കുന്നു. എന്നാല്‍ 151 രൂപ പായ്ക്കില്‍ 28 ദിവസത്തെ വാലിഡിറ്റിയില്‍ മൊത്തമായി നല്‍കുന്ന ഡാറ്റ 1ജിബിയാണ്.

വോഡാഫോണിന്‍റെ 299 രൂപ പ്ലാനില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്റ്റിഡി കോളുകള്‍ ലഭിക്കുന്നു, കൂടാതെ 1ജിബി 2ജി ഡാറ്റ പ്രതിദിനം, 100എസ്‌എംഎസ്സും ഉള്‍പ്പെടുന്നു. ഫ്രീ വോയിസ് കോളില്‍ പ്രതിദിനം പരമാവധി 250 മിനിറ്റും പ്രതിവാരം 1000 മിനിറ്റുമാണ്. ഈ പ്ലാനിന്‍റെ വാലിഡിറ്റി 56 ദിവസമാണ്. നിലവില്‍ ഈ പ്ലാന്‍ മദ്ധ്യപ്രദേശിലും ചത്തീസ്ഗ്ഢ് സര്‍ക്കിളുകളിലും മാത്രമാണ്.

prp

Related posts

Leave a Reply

*