പുതിയ 4ജി സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പനയ്ക്കെത്തിക്കാനൊരുങ്ങി വോഡഫോണും ഫ്ലിപ്പ്കാര്‍ട്ടും

വോഡഫോണും ഫ്ലിപ്പ്കാര്‍ട്ടും ചേര്‍ന്ന് കുറഞ്ഞ നിരക്കില്‍ 4ജി ഫോണുകള്‍ വിപണിയിലെത്തിക്കുന്നു. 999 രൂപയുടെ എന്‍ട്രി ലെവല്‍ 4ജി സ്മാര്‍ട്ട്ഫോണുകളാണ് ലഭ്യമാക്കുക.

മൈ ഫസ്റ്റ് 4ജി സ്മാര്‍ട്ട്ഫോണ്‍ എന്ന പ്രചാരണത്തിന്‍റെ ഭാഗമായാണ് ഫ്ലിപ്പ് കാര്‍ട്ട് ഈ ഫോണുകള്‍ വില്‍ക്കുക. കൂടാതെ, ഇതില്‍ തിരഞ്ഞെടുത്ത എന്‍ട്രി ലെവല്‍ 4ജി ഫോണുകള്‍ക്ക് വോഡഫോണ്‍ ക്യാഷ് ബാക്ക് ഓഫര്‍ നല്‍കുന്നുണ്ട്. ഈ ഓഫര്‍ വോഡഫോണിന്‍റെ നിലവിലുള്ളതും പുതിയതുമായ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഫ്ളിപ്കാര്‍ട്ടില്‍നിന്നും എന്‍ട്രി ലെവല്‍ ഫോണുകള്‍ വാങ്ങുമ്ബോള്‍ ലഭിക്കും..

പ്രതിമാസം 150 രൂപയ്ക്ക് തുടര്‍ച്ചയായി 36 മാസം റീചാര്‍ജ് ചെയ്താലാണ് ഉപഭോക്താക്കള്‍ക്ക് ക്യാഷ് ബാക്ക് ഓഫര്‍ ലഭിക്കുക. 18 മാസങ്ങള്‍ തുടര്‍ച്ചയായി റീച്ചാര്‍ജ് ചെയ്താല്‍ 900 രൂപയും, പിന്നീട് ഉള്ള 18 മാസം റീചാര്‍ജ് ചെയ്താല്‍ 1,100 രൂപയും ക്യാഷ് ബാക്ക് ആയി ലഭിക്കും, അങ്ങനെ മൊത്തം 2000 രൂപയുടെ ക്യാഷ് ബാക്ക് ലഭിക്കും.

ഈ തുക വോഡഫോണിന്‍റെ എം-പെസ വാലറ്റിലേക്ക് നിക്ഷേപിക്കും, ഈ തുക ഉപഭോക്താക്കള്‍ പിന്‍വലിക്കുകയോ ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ഉപയോഗിക്കുകയോ ചെയ്യാം.

prp

Related posts

Leave a Reply

*