പൊതു വേദികളെ അഭിമുഖീകരിക്കാന്‍ മടിയോ? മാറ്റിയെടുക്കാം

ഇന്ന് ആളുകള്‍ക്കിടയില്‍ കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് സഭാകമ്പം അഥവാ സോഷ്യൽ ഫോബിയ.  നമുക്ക് കഴിവുണ്ടെങ്കിലും എല്ലാം അറിയാമെങ്കിലും ചില സന്ദര്‍ഭങ്ങളില്‍  മടിയും വിറയലും കാരണം പുറത്തിറങ്ങാന്‍ പോലും സാധിക്കാതെ വരാറുണ്ട്.

ഇത്തരത്തില്‍ പൊതു വേദികളെ അഭിമുഖീകരിക്കേണ്ടി വരുന്നവര്‍ ഏതൊരു കാര്യത്തെയും  മുൻവിധിയോടെ സമീപിക്കുകയും അതോർത്തു വേവലാതിപ്പെടുകയും ചെയ്യുകയാണ് പതിവ്. ചില സന്ദര്‍ഭങ്ങളില്‍ ഇവര്‍ ഉള്‍വലിഞ്ഞ സ്വഭാവം പ്രകടമാക്കുന്നു.


എന്നാല്‍    ഇത് ഇത്തരക്കാരുടെ സ്വഭാവം, പഠിത്തം, ജോലി എന്നിവയെയെല്ലാം പ്രതികൂലമായി ബാധിക്കുകയാണ്  ചെയ്യുന്നത്. സഭാകമ്പം കൊണ്ടു   നല്ല അവസരങ്ങളും പദവിയും  കണ്ടില്ലെന്നു നടിക്കുന്നതിലൂടെ ഭാവി അവര്‍ സ്വയം  തിരുത്തിക്കുറിക്കേണ്ട അവസ്ഥയുണ്ടാകുന്നു  .

ചെറുപ്പത്തിലേ ചിലരില്‍ ഇതിന്‍റെ  ലക്ഷണങ്ങൾ പ്രകടമാകാറുണ്ട്‌ . അപകർഷതാബോധം, തോൽക്കുമോ എന്ന ഭയം,  എന്നിവയാണ് ഇതിന്‍റെ  പ്രധാനകാരണങ്ങൾ . ചെറിയ കാര്യങ്ങൾ പോലും ഇവരെ വേട്ടയാടുകയാണ് പതിവ് .

എങ്ങനെ മാറ്റാം

ഇത്തരം ആളുകൾ ഒരു  കൗണ്‍സിലറെ  സമീപിക്കുന്നതാണ് അഭികാമ്യം. പേടിയോടെ സമീപിച്ചിരുന്ന കാര്യങ്ങളിൽ കൂടുതലായി ഇടപെടുക , അതും  സഭാകമ്പം ഇല്ലാതാക്കാന്‍ സഹായിക്കും. ഒരു വലിയ സദസ്സിലേക്ക് ഇത്തരക്കാരെ   കൊണ്ടുപോവുക .

ചിലർക്ക് മരുന്നുകൾ നിർദ്ദേശിക്കപ്പെടാറുണ്ട്. ബീഹേവിയറൽ തെറാപ്പി ആണ് ഇതിനെതിരെയുള്ള ചികിത്സാരീതി . രോഗിയുടെ പൂർണ്ണമായ സഹകരണവും ആവശ്യമാണ്‌.

സഭാകമ്പം  എന്ന അവസ്ഥയെ ആരും   ഭയക്കേണ്ടതില്ല . അത് ജീവിതത്തിന്‍റെ  അവസാനവുമല്ല .

prp

Leave a Reply

*