ഉപയോക്താക്കള്‍ ആഗ്രഹിച്ച മാറ്റങ്ങളുമായി വാട്ട്സ്‌ആപ്പ്

ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പുവരുത്തുന്നതിനായി പുതിയ ഗ്രൂപ്പ് പ്രൈവസി സെറ്റിങ്സുമായി വാട്ട്സ്‌ആപ്പ്. അജ്ഞാതമായ വാട്ട്സ്‌ആപ്പ് ഗ്രൂപ്പുകളില്‍ ചേര്‍ക്കപ്പെടുന്നുവെന്നും ചില ഗ്രൂപ്പുകളില്‍ നിന്നും പുറത്തു വന്നാലും അഡ്മിന്മാര്‍ വീണ്ടും ഗ്രൂപ്പുകളില്‍ ചേര്‍ക്കുന്നുവെന്നുമുള്ള പരാതികള്‍ വളരെ നാളായി വരുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഗ്രൂപ്പ് പ്രൈവസി സെറ്റിങ്സ് ലഭ്യമാക്കിയിരിക്കുന്നത്.

‘എവരിവണ്‍, മൈ കോണ്‍ടാക്റ്റ്സ്, മൈ കോണ്‍ടാക്റ്റ്സ് എക്സെപ്റ്റ്’ എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളാണ് വാട്ട്സ്‌ആപ്പ് നല്‍കുന്നത്. ഗ്രൂപ്പില്‍ ചേര്‍ക്കുന്നതിനുള്ള അനുവാദമില്ലാത്ത അഡ്മിന്‍മാര്‍ക്ക് ഗ്രൂപ്പ് ഇന്‍വിറ്റേഷന്‍ ലിങ്കുകള്‍ നിങ്ങള്‍ക്ക് പേഴ്സണല്‍ മെസേജ് ആയി അയക്കേണ്ടി വരും. എവരിവണ്‍, മൈ കോണ്‍ടാക്റ്റ്സ്, നോബഡി എന്നീ ഓപ്ഷനുകളാണ് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

prp

Leave a Reply

*