അര്‍ജന്‍റീനയിലെത്തിയ മോദിയെ കാര്‍ട്ടൂണ്‍ കഥാപാത്രമാക്കി പരിഹസിച്ച ചാനല്‍ വിവാദത്തില്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വംശീയമായി അധിക്ഷേപിച്ച വാര്‍ത്താ ചാനല്‍ വിവാദത്തില്‍. അര്‍ജന്‍റീനിയന്‍ ചാനലായ ക്രോണിക്ക ടി.വിയാണ് വിവാദത്തിലായത്. ജി-20 ഉച്ചകോടിക്കായി അര്‍ജന്‍റീനയിലെ ബ്യൂണിസ് ഐറിസില്‍ എത്തിയ മോദിയെ അമേരിക്കന്‍ ടെലിവിഷന്‍ സീരിസായ സിംപ്സണ്‍സിലെ ഇന്ത്യന്‍ കഥാപാത്രമായ അപുവായി ചിത്രീകരിച്ചായിരുന്നു ചാനലിന്‍റെ പരിഹാസം. പ്രധാനമന്ത്രി അര്‍ജന്‍റീനയില്‍ വിമാനമിറങ്ങുന്ന ചിത്രമാണ് ചാനല്‍ പ്രചരിപ്പിച്ചത്. ഈ ചിത്രത്തിനൊപ്പം  ‘അപു എത്തി’ എന്ന ക്യാപ്ഷനും ചാനല്‍ നല്‍കി. കൂടാതെ സ്ലം ഡോഗ് മില്യനയര്‍ എന്ന ചിത്രത്തിലെ  റിങ റിങ എന്ന ഗാനവും പശ്ചാത്തലത്തില്‍ […]

മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അമിത് ഷാ

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ശക്തമായി പ്രതികരിച്ച്‌ അമിത് ഷാ രംഗത്ത്. ശബരിമല വിഷയം മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നത് തെറ്റായ രീതിയിലാണെന്ന് അമിത് ഷാ ആരോപിച്ചു . മനുഷ്യത്വമില്ലാതെയാണ് പോലീസ് തീര്‍ത്ഥാടകരോട് പെരുമാറുന്നത് എന്നും അമിത് ഷാ ചൂണ്ടിക്കാട്ടി . അയ്യപ്പഭക്തരോട് സോവിയറ്റ് തടവുകാരെ പോലെ പെരുമാറാന്‍ എന്ന് മുഖ്യമന്ത്രി കരുതേണ്ട. മനുഷ്യത്വരഹിതമായി ആണ് പെണ്‍കുട്ടികളോടും അമ്മമാരോടും വൃദ്ധരോടും കേരള പൊലീസ് പെരുമാറുന്നത് എന്നും അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി . അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്‌ത മൂലം പന്നികളുടെ […]

കാട്ടുതീയില്‍ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് നടി ശ്രുതി ഹാസന്‍; ഞെട്ടല്‍ വിട്ടുമാറാതെ താരം

കാലിഫോര്‍ണിയ: വൈറലായി നടി ശ്രുതി ഹാസന്‍റെ ട്വീറ്റ്. കാലിഫോര്‍ണിയെ ഒന്നടങ്കം വിറപ്പിച്ച കാട്ടു തീയില്‍ നിന്ന് തലനാരിഴയ്ക്ക്  രക്ഷപ്പെട്ടതിന്‍റെ ആശ്വാസം പങ്കുവെച്ചാണ് താരം ട്വീറ്റ് ചെയ്തത്. കാലിഫോര്‍ണിയയില്‍ കാട്ടു തീ പടര്‍ന്നു പിടിക്കുന്നതിന്‍റെ ഒരു ദിവസം മുന്‍പ് വരെ മാലി ദ്വീപിലും ലോസ് ആഞ്ചല്‍സിലും ഉണ്ടായിരുന്നു. കാട്ടുതീയെ കുറിച്ച് ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വിശ്വസിക്കാന്‍ കഴിയില്ലെന്നും എല്ലാവരും സുരക്ഷിതമായി ഇരിക്കണമെന്നും ശ്രുതി ട്വീറ്റ് ചെയ്തു. ലോക പ്രശസ്ത ഗായിക ലേഡി ഗംഗ, നടിയും മോഡസുമായ കിം കാര്‍ദാഷിന്‍, […]

രാജ്യദ്രോഹക്കേസ് ഫയല്‍ ചെയ്തതിന് പിന്നാലെ മറുപടിയുമായി ദിവ്യ സ്പന്ദന

ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ട്വിറ്റര്‍ പരാമര്‍ശത്തില്‍ രാജ്യദ്രോഹക്കേസ് ഫയല്‍ ചെയ്തതിന് പിന്നാലെ നിലപാട് ആവര്‍ത്തിച്ച്‌ കോണ്‍ഗ്രസ് നേതാവ് ദിവ്യ സ്പന്ദന. പ്രധാനമന്ത്രി കള്ളന്‍ തന്നെയാണെന്ന ഹാഷ് ടാഗോടുകൂടിയാണ് പുതിയ ട്വീറ്റ്. കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ ഹെഡ്ഡാണ് ദിവ്യ സ്പന്ദന. ‘തന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി. തന്‍റെ ട്വീറ്റ് ഇഷ്ടമാകാത്തവരോട് എന്താണ് പറയേണ്ടത്, അടുത്ത തവണ കുറച്ചുകൂടി മെച്ചപ്പെടുത്താം. രാജ്യദ്രോഹ കുറ്റത്തെ ആളുകള്‍ ദുരുപയോഗം ചെയ്യുകയാണ്. അതില്‍ നിന്ന് രാജ്യം വിട്ടുനില്‍ക്കണം. തനിക്കെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്തവരോട്, […]

ദിവ്യ സ്പന്ദനക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസ്

ദില്ലി: നരേന്ദ്ര മോദിയുടെ ചിത്രത്തില്‍ കള്ളനെന്ന് എഴുതി സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ ഹെഡും മുന്‍ നടിയുമായ ദിവ്യ സ്പന്ദനക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തു. ഉത്തര്‍പ്രദേശിലെ ഗോമതിനഗര്‍ പൊലീസാണ് രമ്യക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തത്. ലക്‌നൗവിലെ അഭിഭാഷകനായ സയ്യിദ് റിസ്വാന്‍ അഹമ്മദ് നല്‍കിയ പരാതിയിലാണ് നടപടി. മോദിയുടെ ഫോട്ടോഷോപ്പ് ചെയ്ത ഫോട്ടോയാണ് ദിവ്യ ട്വീറ്റ് ചെയ്തത്. ‘കള്ളന്‍ പ്രധാനമന്ത്രി മിണ്ടരുത്’ എന്ന ഹാഷ് ടാഗിനൊപ്പമാണ് ദിവ്യ ഈ ഫോട്ടോ ഷെയര്‍ ചെയ്തത്.  

‘ചായ അടിയുടെ പല ഭാവങ്ങളും കണ്ടിട്ടുണ്ട്.. വ്യത്യസ്തമായ വേര്‍ഷന്‍ ഇതാദ്യം’- VIDEO

മലപ്പുറം: ചായ ഇഷ്ടമല്ലാത്ത ആരാണ് ഉള്ളത്? ക്ഷീണം അകറ്റി ഒന്ന് ഉഷാറാകാന്‍ ചായ നിര്‍ബന്ധമാണ്. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ചായ, ക്ഷീണം മാറ്റാന്‍ ചായ, വൈകിട്ട് ചായ അങ്ങനെ ഇടവേളകളില്‍ ചായ നിര്‍ബന്ധമാണ്. പ്രത്യേകിച്ചും നമുക്ക് മലയാളികള്‍ക്ക്. അത്‌കൊണ്ട് തന്നെ പലതരത്തിലുള്ള ചായ നമ്മള്‍ കണ്ടിട്ടുണ്ടാകും. എന്നാല്‍ പല തരത്തിലുള്ള ചായ അടി കണ്ടിട്ടുണ്ടോ? അങ്ങനെ ഒരു ചായ അടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത് How tea is served at The Chappati Factory in […]

കേരളം അനുഭവിക്കുന്നത് ദൈവത്തിന്‍റെ ശിക്ഷ; പായലിനെതിരെ ട്രോള്‍ പൂരം

കേരളത്തിലുണ്ടായ പ്രളക്കെടുതിയില്‍ നിന്നും ശക്തമായി തിരിച്ചു വരാനുള്ള പ്രയത്നത്തിലാണ് കേരള ജനത. അതിന്‍റെ ഭാഗമായി ജനങ്ങള്‍ ഒന്നടങ്കം ദുരിതബാധിതര്‍ക്കൊപ്പം നില്‍ക്കികയാണ്. സാമ്പത്തികമായും അല്ലാതെയുമുള്ള സഹായ സഹകരണങ്ങളുമായി നിരവധി പേരാണ് കേരളത്തിലെത്തുന്നത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ബോളിവുഡ് നടിയും മോഡലുമായ പായല്‍ രൊഹാത്ഗിയുടെ ട്വിറ്റാണ്. കേരളത്തില്‍ പ്രളയം സംഭവിക്കാനുള്ള കാരണം ദൈവത്തിന്‍റെ പ്രകോപനമാണെന്നാണ് നടിയുടെ വാദം. ഗോമാംസം നിരോധിക്കാതെ ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തിയതിന് ദൈവം നല്‍കി ശിക്ഷയാണിതെന്നും നടി ട്വിറ്ററില്‍ കുറിച്ചു. ഇവരുടെ ട്വീറ്റിനെ അടപടലം ട്രോളി ജനങ്ങള്‍ […]

ഫേക്കുകളെക്കൊണ്ട് പൊറുതിമുട്ടി; വിജയ് സേതുപതി സ്വന്തം ട്വിറ്റര്‍ അക്കൗണ്ട് തുറന്നു

ട്വിറ്ററില്‍ ഫേക്ക് അക്കൗണ്ടുകളെക്കൊണ്ട് പൊറുതിമുട്ടിയ മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി ഗത്യന്തരമില്ലാതെ സ്വന്തം അക്കൗണ്ട് നിര്‍മിച്ചു. ട്വിറ്ററിലെ ഫേയ്ക്ക് അക്കൗണ്ടുകളില്‍ നിന്നുള്ള അഭിപ്രായപ്രകടനങ്ങള്‍ വ്യാജവാര്‍ത്തയായി പ്രചരിച്ചതോടെയാണ് താരം ട്വിറ്ററില്‍ അക്കൗണ്ട് തുടങ്ങിയത്. അദ്ദേഹത്തിന് ഇതുവരെ ട്വിറ്ററില്‍ സ്വന്തം അക്കൗണ്ട് ഉണ്ടായിരുന്നില്ല. അക്കൗണ്ട് തുടങ്ങി ഒരു ദിവസത്തിനുള്ളില്‍ തന്നെ താരത്തിന് പത്തൊന്‍പതിനായിരത്തിലേറെ ഫോളോവേഴ്‌സിനെയാണ് ലഭിച്ചത്. ”ഞാന്‍ ട്വിറ്ററില്‍ നടത്തുന്ന അഭിപ്രായപ്രകടനങ്ങളെക്കുറിച്ച്‌ അനേകം തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ വരുന്നുണ്ട്. അതൊക്കെ എന്‍റെ പേരില്‍ മറ്റുള്ളവര്‍ നടത്തുന്നതാണെന്ന് പറഞ്ഞുകൊള്ളട്ടെ..”, വിജയ് സേതുപതി തന്‍റെ […]

ട്വിറ്ററിനോട്‌ താല്‍ക്കാലികമായി വിടപറയുകയാണെന്ന് ശശി തരൂരിന്‍റെ ട്വീറ്റ്

ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളില്‍ വളരെ സജീവമായ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ താല്‍കാലികമായി  ട്വിറ്ററില്‍ നിന്നും വിടപറയുന്നെന്ന് ട്വീറ്റ്. സുനന്ദപുഷ്‌ക്കറുടെ മരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും വിവാദങ്ങളും ചൂടുപിടിക്കുന്നതിനിടെയാണ് തരൂര്‍ ട്വിറ്റര്‍ ഉപയോഗിക്കുന്നതില്‍ നിന്ന് മാറി നില്‍ക്കുന്നതായി അറിയിച്ചിരിക്കുന്നത്. തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച്‌ ത നിര്‍ഭാഗ്യത്തില്‍ മറ്റുള്ളവര്‍ സന്തോഷിക്കുന്നുവെന്നും, ഇത്തരത്തിലൊരു ഏറ്റുമുട്ടലിന് സാധിക്കില്ലെന്നും തരൂര്‍ ട്വിറ്ററിലൂടെ അറിയിച്ചു. സുനന്ദപുഷ്‌ക്കറുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ശശി തരൂരിനെ പ്രതിചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഡല്‍ഹി പട്യാല ഹൗസ് കോടതിയിലാണു കുറ്റപത്രം സമര്‍പ്പിച്ചത്. ആത്മഹത്യാ […]

ഇന്‍റെണല്‍ ലോഗില്‍ വൈറസ്; ഉപയോക്താക്കള്‍ പാസ്‌വേര്‍ഡ് മാറ്റണമെന്ന് ട്വിറ്റര്‍

വാഷിങ്ടണ്‍: ഉപയോക്താക്കളെല്ലാം പാസ്‌വേര്‍ഡുകള്‍ മാറ്റണമെന്ന് വ്യക്തമാക്കി ട്വിറ്റര്‍. പാസ്‌വേര്‍ഡുകള്‍ സൂക്ഷിച്ചിട്ടുള്ള ട്വിറ്ററിന്‍റെ ഇന്‍റെണല്‍ ലോഗില്‍ വൈറസ് ബാധയുണ്ടായതായാണ് കമ്ബനി നല്‍കുന്ന വിവരം. എന്നാല്‍ ഇത് ആരും ദുരുപയോഗം ചെയ്തിട്ടില്ലെന്നും പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്നും ട്വിറ്റര്‍ ഔദ്യോഗിക ട്വീറ്റിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. പാസ്‌വേര്‍ഡുകള്‍ മറച്ച്‌ വെക്കുന്ന ഹാഷിങ്ങിലാണ് വൈറസ് ബാധയുണ്ടായിരിക്കുന്നത്. ഇതോടെ പാസ്‌വേര്‍ഡുകള്‍ ഇന്റേണല്‍ ലോഗില്‍ മറയില്ലാതെ എഴുതിക്കാണിക്കുകയായിരുന്നു. ഒ രു മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് പാസ്‌വേര്‍ഡുകള്‍ മാറ്റണമെന്ന് ട്വിറ്റര്‍ അറിയിച്ചത്. പാസ്‌വേര്‍ഡുകള്‍ ചോര്‍ന്നുവെന്ന അറിയിപ്പ് ട്വിറ്റര്‍ ഉപയോക്താക്കളില്‍ ഭീതിയുളവാക്കിയിട്ടുണ്ട്.