ഇന്‍റെണല്‍ ലോഗില്‍ വൈറസ്; ഉപയോക്താക്കള്‍ പാസ്‌വേര്‍ഡ് മാറ്റണമെന്ന് ട്വിറ്റര്‍

വാഷിങ്ടണ്‍: ഉപയോക്താക്കളെല്ലാം പാസ്‌വേര്‍ഡുകള്‍ മാറ്റണമെന്ന് വ്യക്തമാക്കി ട്വിറ്റര്‍. പാസ്‌വേര്‍ഡുകള്‍ സൂക്ഷിച്ചിട്ടുള്ള ട്വിറ്ററിന്‍റെ ഇന്‍റെണല്‍ ലോഗില്‍ വൈറസ് ബാധയുണ്ടായതായാണ് കമ്ബനി നല്‍കുന്ന വിവരം.

എന്നാല്‍ ഇത് ആരും ദുരുപയോഗം ചെയ്തിട്ടില്ലെന്നും പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്നും ട്വിറ്റര്‍ ഔദ്യോഗിക ട്വീറ്റിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്.

പാസ്‌വേര്‍ഡുകള്‍ മറച്ച്‌ വെക്കുന്ന ഹാഷിങ്ങിലാണ് വൈറസ് ബാധയുണ്ടായിരിക്കുന്നത്. ഇതോടെ പാസ്‌വേര്‍ഡുകള്‍ ഇന്റേണല്‍ ലോഗില്‍ മറയില്ലാതെ എഴുതിക്കാണിക്കുകയായിരുന്നു. ഒ

രു മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് പാസ്‌വേര്‍ഡുകള്‍ മാറ്റണമെന്ന് ട്വിറ്റര്‍ അറിയിച്ചത്. പാസ്‌വേര്‍ഡുകള്‍ ചോര്‍ന്നുവെന്ന അറിയിപ്പ് ട്വിറ്റര്‍ ഉപയോക്താക്കളില്‍ ഭീതിയുളവാക്കിയിട്ടുണ്ട്.

 

prp

Related posts

Leave a Reply

*