ട്വിറ്ററിനോട്‌ താല്‍ക്കാലികമായി വിടപറയുകയാണെന്ന് ശശി തരൂരിന്‍റെ ട്വീറ്റ്

ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളില്‍ വളരെ സജീവമായ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ താല്‍കാലികമായി  ട്വിറ്ററില്‍ നിന്നും വിടപറയുന്നെന്ന് ട്വീറ്റ്. സുനന്ദപുഷ്‌ക്കറുടെ മരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും വിവാദങ്ങളും ചൂടുപിടിക്കുന്നതിനിടെയാണ് തരൂര്‍ ട്വിറ്റര്‍ ഉപയോഗിക്കുന്നതില്‍ നിന്ന് മാറി നില്‍ക്കുന്നതായി അറിയിച്ചിരിക്കുന്നത്.

തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച്‌ ത നിര്‍ഭാഗ്യത്തില്‍ മറ്റുള്ളവര്‍ സന്തോഷിക്കുന്നുവെന്നും, ഇത്തരത്തിലൊരു ഏറ്റുമുട്ടലിന് സാധിക്കില്ലെന്നും തരൂര്‍ ട്വിറ്ററിലൂടെ അറിയിച്ചു. സുനന്ദപുഷ്‌ക്കറുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ശശി തരൂരിനെ പ്രതിചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

ഡല്‍ഹി പട്യാല ഹൗസ് കോടതിയിലാണു കുറ്റപത്രം സമര്‍പ്പിച്ചത്. ആത്മഹത്യാ പ്രേരണയ്ക്കും ഗാര്‍ഹിക പീഡനത്തിനുമാണ് കുറ്റം ചുമത്തിയിരിക്കുന്നത്. അതേസമയം, സുനന്ദയുടേത് ആത്മഹത്യ തന്നെയാണെന്നും കുറ്റപത്രത്തില്‍ പറയുന്നു. തെളിയിക്കപ്പെട്ടാല്‍ പത്തുവര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റങ്ങളാണിത്. കേസില്‍ ഈമാസം 24ന് വീണ്ടും വാദം കേള്‍ക്കും.

prp

Related posts

Leave a Reply

*