ചെന്നൈ: റഫാല്‍ വിമാന ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ പ്രതിരോധമന്ത്രാലയത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ടെന്ന കേന്ദ്രത്തിന്‍റെ വാദത്തെ പരിഹസിച്ച് തമിഴ് നടന്‍ സിദ്ധാര്‍ത്ഥ്. സ്‌കൂളില്‍ വെച്ച് തന്‍റെ ഹോംവര്‍ക്ക് ഇത് പോലെ കളവ് പോവാറുണ്ടായിരുന്നെന്ന് സിദ്ധാര്‍ത്ഥ് പറഞ്ഞു. ട്വിറ്ററിലൂടെയാണ് സിദ്ധാര്‍ഥ് ഇകാര്യം പറഞ്ഞത്.

‘ഞാന്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ എന്‍റെ ഹോംവര്‍ക്ക് ഇത് പോലെ കളവ് പോവാറുണ്ടായിരുന്നു. അന്ന് അധ്യാപകന്‍ റൂളറ് കൊണ്ട് എന്നെ അടിക്കുകയും കാല്‍മുട്ടില്‍ നിര്‍ത്തിക്കുകയും ചെയ്യുമായിരുന്നു,’ സിദ്ധാര്‍ത്ഥ് കുറിച്ചു. ‘റഫാല്‍, പരാജയം, കളളന്‍, എന്‍റെ ഹോംവര്‍ക്ക് പട്ടി തിന്നു’ എന്നീ ഹാഷ്ടാഗുകളോടെയാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

prp

Related posts

Leave a Reply

*