റഫാല്‍ ഇടപാടില്‍ തിരിച്ചടി

ന്യൂഡല്‍ഹി: റഫാല്‍ കേസില്‍ കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി. കേന്ദ്രസര്‍ക്കാരിന്‍റെ വാദങ്ങള്‍ സുപ്രീംകോടതി തള്ളി. പുതിയ രേഖകള്‍ സ്വീകരിക്കാന്‍ കോടതി അനുമതി നല്‍കി. പ്രതിരോധ രേഖകള്‍ സ്വീകരിക്കുന്നതിനെ കേന്ദ്രസസര്‍ക്കാര്‍ എതിര്‍ത്തിരുന്നു.എന്നാല്‍ രേഖകള്‍ പുനഃപരിശോധനാ ഹര്‍ജികള്‍ക്കൊപ്പം പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. മൂന്നംഗ ബെഞ്ച് ഏകകണ്ഠമായാണ് വിധി നിര്‍ണയിച്ചത്. പുനപരിശോധന ഹര്‍ജികളില്‍ വാദം പിന്നീട് കേള്‍ക്കുമെന്ന് കോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി തന്നെ അധ്യക്ഷനായ ബെഞ്ചാണ് പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിച്ചിരുന്നത്. ജസ്റ്റിസുമാരയ സഞ്ജയ് കിഷന്‍, കിഷന്‍ കൗള്‍, കെ.എം.ജോസഫ് […]

‘ഫോട്ടോ കോപ്പിയാണെന്ന് അറിഞ്ഞാല്‍ കള്ളന്‍ രേഖകള്‍ തിരികെ നല്‍കും’; പരിഹാസവുമായി പി.ചിദംബരം

ന്യൂഡല്‍ഹി: റാഫേല്‍ രേഖകള്‍ കാണാതായതിനെ കളിയാക്കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരവും രംഗത്ത്. രേഖകള്‍ മോഷ്ടിക്കപ്പെട്ടില്ലെന്നും ഫോട്ടോകോപ്പിയാണ് സുപ്രീം കോടതിയില്‍ ഹാജരാക്കിയതെന്നുമുള്ള അറ്റോര്‍ണി ജനറലിന്‍റെ പുതിയ വാദത്തെയാണ് ചിദംബരം കളിയാക്കിയത്. ഫോട്ടോ കോപ്പിയാണെന്ന് അറിഞ്ഞ് രേഖകള്‍ കള്ളന്‍ തിരികെക്കൊണ്ടുവന്ന് നല്‍കിക്കാണുമെന്നായിരുന്നു ചിദംബരത്തിന്‍റെ പരിഹാസം. ”ബുധനാഴ്ച രേഖകള്‍ മോഷ്ടിക്കപ്പെട്ടതായിരുന്നു. എന്നാല്‍ വെള്ളിയാഴ്ച ഇത് ഫോട്ടോകോപ്പിയായി. തനിക്ക് തോന്നുന്നത് ഇതിനിടയിലുള്ള വ്യാഴാഴ്ച കള്ളന്‍ ഇത് തിരികെ നല്‍കിക്കാണുമെന്നാണ്”- ചിദംബരം പറഞ്ഞു. റാഫേല്‍ രേഖകളുടെ ഫോട്ടോകോപ്പി ഹര്‍ജിക്കാര്‍ ഉപയോഗിച്ചു എന്നാണു […]

ചെന്നൈ: റഫാല്‍ വിമാന ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ പ്രതിരോധമന്ത്രാലയത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ടെന്ന കേന്ദ്രത്തിന്‍റെ വാദത്തെ പരിഹസിച്ച് തമിഴ് നടന്‍ സിദ്ധാര്‍ത്ഥ്. സ്‌കൂളില്‍ വെച്ച് തന്‍റെ ഹോംവര്‍ക്ക് ഇത് പോലെ കളവ് പോവാറുണ്ടായിരുന്നെന്ന് സിദ്ധാര്‍ത്ഥ് പറഞ്ഞു. ട്വിറ്ററിലൂടെയാണ് സിദ്ധാര്‍ഥ് ഇകാര്യം പറഞ്ഞത്. ‘ഞാന്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ എന്‍റെ ഹോംവര്‍ക്ക് ഇത് പോലെ കളവ് പോവാറുണ്ടായിരുന്നു. അന്ന് അധ്യാപകന്‍ റൂളറ് കൊണ്ട് എന്നെ അടിക്കുകയും കാല്‍മുട്ടില്‍ നിര്‍ത്തിക്കുകയും ചെയ്യുമായിരുന്നു,’ സിദ്ധാര്‍ത്ഥ് കുറിച്ചു. ‘റഫാല്‍, പരാജയം, കളളന്‍, എന്‍റെ ഹോംവര്‍ക്ക് പട്ടി […]

മാധ്യമ സ്വാതന്ത്ര്യത്തില്‍ ഇടപെടരുത്; റാഫേല്‍ വിവാദത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ എഡിറ്റേഴ്‌സ് ഗില്‍ഡ്

ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടിലെ രേഖകള്‍ പുറത്തു കൊണ്ടു വന്ന മാധ്യമങ്ങള്‍ക്കെതിരായ അറ്റോര്‍ണി ജനറലിന്‍റെ പരാമര്‍ശങ്ങളെ അപലപിച്ച് എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ. വസ്തുതകള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള മാധ്യമ സ്വാതന്ത്ര്യത്തിനെതിരെയാണ് എജിയുടെ വാദങ്ങള്‍. മാധ്യമങ്ങളെ ഭയപ്പെടുത്തി വാര്‍ത്ത നല്‍കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും എഡിറ്റേഴ്‌സ് ഗില്‍ഡ് പുറത്തിറക്കിയ കുറിപ്പിലൂടെ കുറ്റപ്പെടുത്തി. റാഫേല്‍ ഇടപാടില്‍ മോഷ്ടിച്ച രേഖകളാണ് ചില മാധ്യമങ്ങള്‍ പുറത്തുവിട്ടതെന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ ഇന്നലെ കോടതിയില്‍ ആരോപിച്ചിരുന്നു. മോഷ്ടിച്ച രേഖകളുടെ അടിസ്ഥാനത്തില്‍ റാഫേല്‍ […]