പുതുവത്സര രാത്രിയില്‍ വാട്ട്സ് ആപ്പ് നിശ്ചലമായി

ദില്ലി: ലോകം മുഴുവന്‍ പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കെ വാട്സ്‌ആപ്പ് പണിമുടക്കിയത് ഉപയോക്താക്കളെ വലച്ചു. ലോകത്തിന്‍റെ പലഭാഗങ്ങളില്‍ നിന്നു വാട്ട്സ് ആപ്പില്‍ പുതുവത്സര സന്ദേശങ്ങള്‍ പ്രവഹിച്ചതോടെ സന്ദേശങ്ങള്‍ കൈമാറാനാകാതെ ലോകത്തിലെ ഏറ്റവും വലിയ സന്ദേശ കൈമാറ്റ ആപ്പായ വാട്ടസ് ആപ്പ് നിശ്ചലമാകുകായായിരുന്നു.

രാത്രി 12 മണിക്കു ശേഷം ഒരു മണിക്കൂറോളം ഈ അവസ്ഥ തുടര്‍ന്നു. ഇതിനു ശേഷമാണു ആപ്ലിക്കേഷന്‍ പ്രര്‍ത്തന ക്ഷമമായത്. വാട്ടസ് ആപ്പ് നിശ്ചലമായത് ട്രോള്‍ ഗ്രൂപ്പുകള്‍ ആഘോഷമാക്കുകയും ചെയ്തു. ഒരു മണിക്കൂര്‍ നീണ്ടുനിന്ന സാങ്കേതിക തകരാര്‍ ഒരുമണിയോടെയാണ് പരിഹരിക്കപ്പെട്ടത്. പുതുവത്സര ദിനത്തില്‍ ആശംസകള്‍ അയയ്ക്കാന്‍ തടസ്സം നേരിട്ടതോടെ ഖേദപ്രകടനവുമായി വാട്സ്‌ആപ്പ് രംഗത്തെത്തുകയും ചെയ്തു. ഇമെയിലിലായിരുന്നു ഖേദപ്രകടനം.

ലോകത്ത് 200 മില്യണ്‍ ഉപയോക്താക്കളുള്ള വാട്സ്‌ആപ്പിന് അടുത്ത കാലത്ത് സംഭവിച്ച വലിയ സാങ്കേതിക തകരാറാണിത്. വാട്സ്‌ആപ്പ് പണിമുടക്കിയതോടെ ലോകമെമ്പാടും #whatsappdown എന്ന ഹാഷ് ടാഗും ട്രെന്‍ഡായി മാറിയിരുന്നു.  ആദ്യം വാട്സ്‌ആപ്പ് വിഷയത്തില്‍ പ്രതികരിച്ചിരുന്നില്ല. ഇന്ത്യയ്ക്ക് പുറമേ, അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങളെയും വാട്സ്‌ആപ്പിന്‍റെ സാങ്കേതിക തകരാര്‍ പ്രതിസന്ധിയിലാക്കി.

ലോകത്തെ മിക്ക രാജ്യങ്ങളിലും മറ്റ് മെസേജിംഗ് പ്ലാറ്റ്ഫോമുകളെ അപേക്ഷിച്ച്‌ സ്വാധീനം ചെലുത്താന്‍ വാട്സ്‌ആപ്പിന് കഴിഞ്ഞിട്ടുണ്ട്. 2014ലാണ് 19 ബില്യണ്‍ യുഎസ് ഡോളറിന് ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ മീഡി പ്ലാറ്റ്ഫോമായ ഫേസ്ബുക്ക് വാട്സ്‌ആപ്പിനെ സ്വന്തമാക്കുന്നത്

prp

Related posts

Leave a Reply

*