സോളാര്‍ കേസ്: മുന്‍ ഐജി യുടെ അഭിപ്രായം തേടി ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: മുന്‍ അഡ്വക്കേറ്റ് ജനറല്‍ കെ.പി.ദണ്ഡപാണിയുമായി   ഉമ്മന്‍ ചാണ്ടി കൂടിക്കാഴ്ച നടത്തി.   സോളാര്‍ കേസില്‍ സ്വീകരിക്കേണ്ട നിയമ നടപടികളെക്കുറിച്ച്‌ അഭിപ്രായം തേടാനാണ് അദ്ദേഹത്തെ സമീപിച്ചത്. സോളാര്‍ കേസില്‍ ജൂഡീഷല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍റെ  അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് കൂടിക്കാഴ്ച.

സോളാര്‍ ജൂഡീഷല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍റെ  പകര്‍പ്പ് ആവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിക്ക് അപേക്ഷ നല്‍കിയിരുന്നു. വിവരാവകാശ നിയമം ഉപയോഗിച്ചാണ് ഉമ്മന്‍ ചാണ്ടി അപേക്ഷ നല്‍കിയിരിക്കുന്നത്.

അതേസമയം   വിവരവകാശ പ്രകാരം റിപ്പോര്‍ട്ട്  ലഭിച്ചില്ലെങ്കില്‍ മുഖ്യമന്ത്രിയെ നേരിട്ട് സമീപിക്കുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. സോളാര്‍ കേസ് നിയമപരമായി നേരിടാമെന്ന ആത്മവിശ്വാസം തനിക്കുണ്ടെന്നും  റിപ്പോര്‍ട്ട് എന്താണെന്ന് മനസിലായാലെ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

prp

Related posts

Leave a Reply

*