കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ദീര്‍ഘകാല തടവുകാരെ വിട്ടയക്കുന്നു

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും വനിതാ ജയിലിലും 14 വര്‍ഷത്തിലേറെയായി തടവില്‍ക്കഴിയുന്ന 31പേരെ വിട്ടയക്കാന്‍ ജയില്‍ ഉപദേശകസമിതി ശുപാര്‍ശചെയ്തു. മുമ്പ്  ശിക്ഷാ ഇളവുകള്‍ക്കൊന്നും പരിഗണിക്കാത്തവരും പരോള്‍പോലും ലഭിക്കാത്തവരെയുമാണ് വിട്ടയക്കാന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണ്.

ജയിലിലെ പെരുമാറ്റം, പോലീസ് റിപ്പോര്‍ട്ട് എന്നിവയെല്ലാം പരിഗണിച്ചാണ് ഉപദേശകസമിതി തീരുമാനം. ജയില്‍ ഡി.ജി.പി. ആര്‍.ശ്രീലേഖ അധ്യക്ഷതവഹിച്ച യോഗത്തില്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ക്കഴിയുന്ന തടവുകാരില്‍ 42പേരുടെ അപേക്ഷയാണ്  പരിഗണിച്ചത്. ഇതില്‍ 14പേരുടേത് നിരസിച്ചു.

സ്ത്രീകളുടെ ജയിലില്‍ക്കഴിയുന്ന മൂന്നുപേരുടെ അപേക്ഷ പരിഗണിച്ചതില്‍ രണ്ടുപേരെ വിട്ടയക്കാനാണ് ശുപാര്‍ശ. സാധാരണയായി പരോള്‍ പരിഗണിക്കപ്പെടാത്ത വിഭാഗത്തില്‍പ്പെട്ട ഇരുപത്തിയഞ്ച്     തടവുകാരുടെ പരോള്‍ അപേക്ഷയില്‍ പതിമൂന്നു പേരുടെ അപേക്ഷ സമിതി അംഗീകരിച്ചു.

prp

Related posts

Leave a Reply

*