വിപണി കയ്യടക്കാന്‍ ഓപ്പോ F3 ലൈറ്റ്

ഒാപ്പോയുടെ മറ്റൊരു  മോഡല്‍ ഓപ്പോ F3 ലൈറ്റ്  വിപണിയില്‍ എത്തിയിരിക്കുകയാണ്. ഇതിന്‍റെ ഇന്ത്യന്‍ വിപണിയിലെ വില ഏകദേശം Rs 15,600 രൂപയ്ക്ക് അടുത്തുവരും എന്നാണ് സൂചനകള്‍.

5.2 ഇഞ്ചിന്‍റെ  HD  ഡിസ്പ്ലേയാണ് ഫോണിനുള്ളത്.  1.4GHz Octa -core Qualcomm Snapdragon 435 പ്രോസസറിലാണ്  ഇതിന്‍റെ  പ്രവര്‍ത്തനം നടക്കുന്നത് .  3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്‍റെണല്‍  സ്റ്റോറേജ് എന്നിവ ഇതിനുണ്ട് . കൂടാതെ 256 ജിബിവരെ ഇതിന്‍റെ  മെമ്മറി  വര്‍ദ്ധിപ്പിക്കുവാന്‍ സാധിക്കുന്നതാണ് .

Gorilla Glass 4ന്‍റെ  പ്രൊട്ടക്ഷന്‍ ആണ്  ഓപ്പോ F3 ലൈറ്റിനു  നല്‍കിയിരിക്കുന്നത് .ഒപ്പോയുടെ സ്മാര്‍ട്ട് ഫോണുകളുടെ പ്രധാന സവിശേഷത അതിന്‍റെ  ക്യാമെറകള്‍ തന്നെയാണ് .13 മെഗാപിക്സലിന്‍റെ  പിന്‍ ക്യാമറയും കൂടാതെ 16 മെഗാപിക്സലിന്‍റെ  മുന്‍ ക്യാമറയും ആണ് ഇതിന്‍റെ പ്രധാന പ്രത്യേകത.

2900mAH ന്‍റെ  ബാറ്ററി ലൈഫ് ആണ് ഇതിനുള്ളത് . ഉടന്‍തന്നെ  ഇന്ത്യന്‍ വിപണികളില്‍ എത്തുന്ന ഒപ്പോയുടെ ഈ പുതിയ മോഡലിനുള്ളത്  .147 ഗ്രാം ഭാരമാണ് .

prp

Related posts

Leave a Reply

*