പിണറായി കൂട്ടക്കൊലക്കേസില്‍ മറ്റൊരാളുടെ പങ്ക് സൂചിപ്പിച്ച് സൗമ്യയുടെ ഡയറിക്കുറിപ്പ്

കണ്ണൂര്‍: ജയിലില്‍ ആത്മഹത്യ ചെയ്ത പിണറായി കൂട്ടക്കൊലപാതക കേസിലെ പ്രതി സൗമ്യയുടെ ഡയറിക്കുറിപ്പ് പുറത്തുവന്നു. സൗമ്യ നിരപരാധിയാണെന്നും മറ്റൊരാള്‍ക്ക് കേസില്‍ പങ്കുണ്ടെന്നും സൂചന നല്‍കുന്നതാണ് ഡയറിക്കുറിപ്പ്. മരിക്കുന്നതിനു മുന്‍പു സൗമ്യ ജയിലില്‍ വച്ചെഴുതിയ ഡയറിക്കുറിപ്പിലാണ് ‘അവന്‍’ എന്നു പറഞ്ഞ് ഒരു വ്യക്തിയെക്കുറിച്ചു പരാമര്‍ശമുള്ളത്. സൗമ്യ തനിച്ച് മൂന്നു കൊലപാതകങ്ങള്‍ നടത്തില്ലെന്നും മറ്റാര്‍ക്കോ പങ്കുണ്ടെന്നും നേരത്തേ മുതല്‍ പിണറായി പടന്നക്കരയിലെ നാട്ടുകാരും സൗമ്യയുടെ ബന്ധുക്കളും ആരോപിച്ചിരുന്നു. സൗമ്യയുമായി അടുപ്പമുണ്ടായിരുന്ന പ്രദേശത്തെ പാര്‍ട്ടി പ്രവര്‍ത്തകന് കൂട്ടക്കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് ആരോപണം. ഇയാള്‍ […]

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ദീര്‍ഘകാല തടവുകാരെ വിട്ടയക്കുന്നു

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും വനിതാ ജയിലിലും 14 വര്‍ഷത്തിലേറെയായി തടവില്‍ക്കഴിയുന്ന 31പേരെ വിട്ടയക്കാന്‍ ജയില്‍ ഉപദേശകസമിതി ശുപാര്‍ശചെയ്തു. മുമ്പ്  ശിക്ഷാ ഇളവുകള്‍ക്കൊന്നും പരിഗണിക്കാത്തവരും പരോള്‍പോലും ലഭിക്കാത്തവരെയുമാണ് വിട്ടയക്കാന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണ്. ജയിലിലെ പെരുമാറ്റം, പോലീസ് റിപ്പോര്‍ട്ട് എന്നിവയെല്ലാം പരിഗണിച്ചാണ് ഉപദേശകസമിതി തീരുമാനം. ജയില്‍ ഡി.ജി.പി. ആര്‍.ശ്രീലേഖ അധ്യക്ഷതവഹിച്ച യോഗത്തില്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ക്കഴിയുന്ന തടവുകാരില്‍ 42പേരുടെ അപേക്ഷയാണ്  പരിഗണിച്ചത്. ഇതില്‍ 14പേരുടേത് നിരസിച്ചു. സ്ത്രീകളുടെ ജയിലില്‍ക്കഴിയുന്ന മൂന്നുപേരുടെ അപേക്ഷ പരിഗണിച്ചതില്‍ രണ്ടുപേരെ വിട്ടയക്കാനാണ് ശുപാര്‍ശ. സാധാരണയായി പരോള്‍ […]