കുഞ്ഞു വിഹ്വാന്‍റെ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച് വിനീത്

തന്‍റെ  പ്രിയപുത്രന്‍ വിഹ്വാന്‍റെ  ചിത്രങ്ങള്‍ പങ്കുവെച്ച്‌ നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍. രാവിലെ വിമാനത്താവളത്തിലേക്ക് പോകാന്‍ ഒരുങ്ങിയ അച്ഛനെ കെട്ടിപിടിച്ച്‌ കിടക്കുന്ന കുഞ്ഞു വാവയുടെ ചിത്രമാണ് വിനീത് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചത്. ഒപ്പം ഹൃദയത്തില്‍ തൊടുന്ന ഒരു കുറിപ്പും

”ഏഴു മണിയായി. ഞാന്‍ വിമാനത്താവളത്തില്‍ എത്താന്‍ ഇപ്പോഴേ വൈകിയിരിക്കുന്നു. ടാക്സി എന്നെ കാത്ത് നില്‍ക്കുന്നു. അവന്റെ കുഞ്ഞു കൈകള്‍ എന്നെ ചുറ്റിപ്പിടിച്ചിരിക്കുന്നു. പിന്നെ എങ്ങനെയാണ് എനിക്ക് ഇവിടെ നിന്ന് അനങ്ങാന്‍ സാധിക്കുക”  വിനീത് കുറിച്ചു.

വിഹ്വാന്‍ ദിവ്യ വിനീത് എന്നാണ് കുഞ്ഞിന്‍റെ പൂര്‍ണനാമമെന്നും വിനീത് വ്യക്തമാക്കി.

prp

Related posts

Leave a Reply

*