സ്വയം വിമാനങ്ങള്‍ നിര്‍മ്മിച്ച്‌ പറപ്പിച്ച സജിയുടെ ജീവിതം സ്ക്രീനിലേക്ക്; ‘വിമാന’ത്തിന്‍റെ ടീസര്‍ പുറത്ത്

സ്വയം വിമാനങ്ങള്‍ നിര്‍മ്മിച്ച്‌ പറപ്പിച്ച, ജന്മനാ മൂകനും ബധിരനുമായ സജി തോമസായിട്ട് പൃഥ്വിരാജ് എത്തുന്ന ചിത്രമാണ് ‘വിമാനം’. നവാഗതനായ പ്രദീപ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തെത്തി .

റബ്ബര്‍തോട്ടങ്ങളില്‍ കീടനാശിയടിക്കാന്‍ വന്ന ഹെലികോപ്റ്ററുകള്‍ കണ്ട പതിനഞ്ചു വയസ്സുകാരന്‍റെ സ്വപ്നങ്ങളില്‍ നിറഞ്ഞ വിമാനം സ്വന്തമായി നിര്‍മ്മിക്കാനുള്ള നിരന്തര പരിശ്രമങ്ങളാണ് സിനിമയുടെ ആധാരം. വിമാനനിര്‍മ്മാണം സംബന്ധിച്ച പുസ്തകങ്ങള്‍ വായിച്ചും പൈലറ്റുമാരുടെ ഉപദേശങ്ങള്‍ തേടിയും സജി എന്ന മനുഷ്യന്‍ സ്വന്തമായി വിമാനം നിര്‍മ്മാനം നിര്‍മ്മിച്ചു പറപ്പിച്ചതാണ് സിനിമയായിരിക്കുന്നത്.

 

ദുര്‍ഗ കൃഷ്ണ നായികയാകുന്ന ചിത്രത്തില്‍ നെടുമുടി വേണു, അലന്‍സിയര്‍, പി.ബാലചന്ദ്രന്‍, ശാന്തി കൃഷ്ണ, സുധീര്‍ കരമന എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജെ.സി.ഡാനിയേലിനും മൊയ്തീനും ശേഷം പൃഥ്വിരാജിന്‍റെ ബയോഗ്രഫിക്കല്‍ ചിത്രമാണ് വിമാനം.

ചിത്രത്തിന്‍റെ തിരക്കഥയും പ്രദീപ് തന്നെയാണ് ഒരുക്കിയിരിക്കുന്നത്. വിമാനത്തിലെ കഥാപാത്രത്തിന് വേണ്ടി ശരീര ഭാരം പത്ത് കിലോയോളം പൃഥ്വരാജ് കുറച്ചിരുന്നു.മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Related posts

Leave a Reply

*