ജിയോണി W919 ന്‍റെ പിന്‍ഗാമിയെത്തി

കഴിഞ്ഞ വര്‍ഷം വിപണിയില്‍ ഇറങ്ങിയ ജിയോണി W919 ന്‍റെ  പിന്‍ഗാമിയായി പുതിയ  ഹൈ-എന്‍ഡ് ഫ്ലിഫ് ഫോണ്‍ വിപണിയിലെത്തുന്നു. അടുത്തിടെ ഇറങ്ങിയ ജിയോണി M7 പ്ലസിനെ പോലെ പ്രീമിയം കോട്ടിങ്ങ് ആണ്  ഇതിന്‍റെ റിയര്‍ പാനലില്‍ ഒരുക്കിയിരിക്കുന്നത്.

4.2 ഇഞ്ച് എച്ച്‌ഡി ഡിസ്പ്ലേയാണ് ഫോണിനുള്ളത്. 1280X720 പിക്സല്‍ ഡിസ്പ്ലേ, 2.5GHz ഒക്ടാകോര്‍ പ്രോസസറിലാണ് ഇതിന്‍റെ പ്രവര്‍ത്തനം. ആന്‍ഡ്രോയിഡ് 7.0 ന്യൂഗട്ടിലാണ് ഇതിന്‍റെ  ഓ എസ് പ്രവര്‍ത്തനം.

6ജിബി റാം, 8എംപി മുന്‍ക്യാമറ,  128ജിബി ഇന്‍റെണല്‍ സ്റ്റോറേജ് 5എംപി പിന്‍ക്യാമറ എന്നിവയാണ് ഫോണിന്‍റെ പ്രധാന സവിശേഷതകള്‍. കൂടാതെ റിയര്‍ മൗണ്ടില്‍ ഫിങ്കര്‍പ്രിന്‍റ് സെന്‍സറും ഉണ്ട്. 3000എംഎഎച്ച്‌  ആണ് ബാറ്ററി ലൈഫ്.

prp

Related posts

Leave a Reply

*