കൊച്ചി: എല്ലാ വിഷയങ്ങളും ഓവറാക്കുന്ന ചാനലുകളിലേതടക്കമുള്ള മാധ്യമ പ്രവര്‍ത്തകരോട് ഇപ്പോള്‍ നടന്‍ ദിലീപിന് കടുത്ത അവജ്ഞതയാണ്. തന്നെ ക്രൂരമായി വിമര്‍ശിച്ച മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കാന്‍ ദിലീപ് ഇപ്പോള്‍ തയ്യാറല്ല. അവരുടെ ചോദ്യങ്ങളോടും ക്യാമറകളോടും മുഖം തിരിഞ്ഞു നടക്കുകയാണ് ദിലീപ്.
ഇതിനിടെ ദേ പുട്ടിന്‍റെ ദുബായിയിലെ ശാഖയുടെ ഉദ്ഘാടനത്തിന് പോകാന്‍ കൊച്ചി എയര്‍പ്പോര്‍ട്ടിലെത്തിയ ദിലീപിനെ പൊതിഞ്ഞ് മാധ്യമപ്രവര്‍ത്തകരെത്തി. എന്നാല്‍ അവരുടെ ഒരു ചോദ്യത്തോടും പ്രതികരിക്കാന്‍ ദിലീപ് തയ്യാറായില്ല. ഒന്നും മിണ്ടാതെ അമ്മയുടെ കൈയ്യും പിടിച്ചു നടന്ന ദിലീപിനെ നോക്കി ഒരു മാധ്യമപ്രവര്‍ത്തകന്‍റെ വക കമന്‍റ്. ”കാവ്യയെയും മകളെയും കൂട്ടാതെ ദുബായിയിലേക്ക് പോകുന്നത് എന്തിനാണെന്ന് ഞങ്ങള്‍ക്കറിയാം. രക്ഷപ്പെട്ടെന്ന് കരുതേണ്ട. ദുബായിയിലും ഞങ്ങളുടെ ആളുകളുണ്ട്”.
ഉടനെ കിട്ടി ഉരുളയ്ക്കുപ്പേരി പോലെ മറുപടി, ”അനിയാ നിങ്ങളുടെ ആള്‍ക്കാരെ ഞാന്‍ ഇന്നും ഇന്നലെയുമൊന്നുമല്ല കാണുന്നത്. പണ്ട് ഒരു ബൈറ്റ് വേണം, ഒരു ഇന്‍റര്‍വ്യൂ വേണം എന്നൊക്കെ പറഞ്ഞ് എന്‍റെ ഓഫീസില്‍ മണിക്കൂറുകളോളം കാത്തിരിക്കുന്ന നിങ്ങളുടെ സാറന്മാരെയും കണ്ടിട്ടുണ്ട്. ഇപ്പോള്‍ നിങ്ങളീ ചെയ്യുന്ന പ്രവൃത്തിയും കാണുന്നുണ്ട്. അതുകൊണ്ട് അനിയന്‍ ഇനി എന്നെ ഇതും പറഞ്ഞ് പേടിപ്പിക്കാന്‍ നോക്കണ്ട. ഇനി ഞാന്‍ പേടിക്കില്ല എന്ന് നിങ്ങളുടെ സാറമ്മാരോട് പറഞ്ഞേക്ക്”.
ഇതും പറഞ്ഞ് ഒരു ചെറുപുഞ്ചിരിയോടെ അമ്മയുടെ കൈയ്യും പിടിച്ച് ദിലീപ് എയര്‍പോര്‍ട്ടിന് അകത്തേക്ക് കടന്നു.

