സുരക്ഷാ ഭീഷണി; ജെറ്റ് എയര്‍വെയ്സ് അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിട്ടു

അഹമ്മദാബാദ്: സുരക്ഷാ ഭീഷണിയെത്തുടര്‍ന്ന്‍ പ്രമുഖ എയര്‍ലൈന്‍ വഴിതിരിച്ചുവിട്ടു. മുംബൈ-ഡല്‍ഹി ജെറ്റ് എയര്‍വേസ് വിമാനമാണ് ഗുജറാത്തിലെ അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിട്ടത്.

മുംബൈയില്‍ നിന്ന് പുലര്‍ച്ചെ 2.55ന് പറന്നുയര്‍ന്ന  9w339 വിമാനം 3.45ന് അഹമ്മദാബാദില്‍ ലാന്‍ഡ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് യാത്രക്കാരെയെല്ലാം പുറത്തെത്തിച്ചു പരിശോധന നടത്തി. ഫോണ്‍വഴിയാണ് ഭീഷണി സന്ദേശമെത്തിയതെന്ന് അഹമ്മദാബാദ് വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥന്‍ അറിയിച്ചു.

സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ ജെറ്റ് എയര്‍വെയ്സ് തയ്യാറായില്ല.

prp

Related posts

Leave a Reply

*