ഗൂഗിള്‍ നാരദ മഹര്‍ഷിയെപ്പോലെ അറിവുകളുടെ ഉറവിടമാണെന്ന് വിജയ് രൂപാനി

അഹമ്മദാബാദ്: പുരാണത്തിലെ നാരദ മഹര്‍ഷി ഗൂഗിളിനെ പോലെ ആയിരുന്നുവെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി. ഇന്ന് ലോകത്തുള്ള എല്ലാ വിവരങ്ങളും ഗൂഗിളിന് അറിയുന്ന പോലെ പണ്ട് നാരദനും എല്ലാം അറിയാമായിരുന്നെന്നും അഹമ്മദാബാദില്‍ ദേവര്‍ഷി നാരദ് ജയന്തി ആഘോഷചടങ്ങില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

മാനവകുലത്തിന്‍റെ നന്മയ്ക്കു വേണ്ടി വിവരങ്ങള്‍ ശേഖരിക്കുക എന്നതായിരുന്നു നാരദന്‍റെ ധര്‍മമെന്നും രൂപാനി കൂട്ടിച്ചേര്‍ത്തു. മസാല വാര്‍ത്തകള്‍ക്കുള്ള പ്രസ്താവനകള്‍ നടത്തി പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

കാമറ കണ്ടാലുടന്‍ വലിയ സാമൂഹ്യ ശാസ്ത്രജ്ഞരും വിദഗ്ധരുമാണെന്ന ഭാവത്തില്‍ അബദ്ധങ്ങള്‍ പറയുകയും മാധ്യമങ്ങള്‍ക്കാവശ്യമായ മസാലകള്‍ നല്‍കുകയുമാണ് പലരും ചെയ്യുന്നതെന്നായിരുന്നു മോദി പറഞ്ഞത്.

 

 

prp

Related posts

Leave a Reply

*