ഹനുമാന്‍ വിഗ്രഹത്തെ സാന്തക്ലോസ് വസ്ത്രം ധരിപ്പിച്ചത് വിവാദത്തിലേക്ക്

അഹമ്മദാബാദ്: ഹനുമാന്‍ ദളിതനാണെന്നും മുസ്ലീമാണെന്നുമൊക്കെയുള്ള വിവാദങ്ങള്‍ക്ക് പിന്നാലെ ഹനുമാന്‍ വിഗ്രഹത്തിന് സാന്താക്ലോസിന്‍റേതിന് സമാനമായ വസ്ത്രം ധരിപ്പിച്ചത് വിവാദമാകുന്നു. ഹനുമാനെ ‘കഷ്ടഭജന്‍ ദേവ’നായി ആരാധിക്കുന്ന സാരംഗ്പൂരിലെ ക്ഷേത്രത്തിലാണ് സംഭവം. ഹനുമാന്‍ വിഗ്രഹത്തിന് സാന്താ ക്ലോസിന്റെ വസ്ത്രത്തിനു സമാനമായ ചുവപ്പും വെളുപ്പും നിറമുള്ള വസ്ത്രം ധരിപ്പിച്ചതിനെതിരെയാണ് ആരോപണമുയരുന്നത്.

ഇത്തരത്തില്‍ വിഗ്രഹത്തിന് വസ്ത്രം ധരിപ്പിച്ചതിലുള്ള അതൃപ്തി വിശ്വാസികള്‍ ക്ഷേത്രംഭാരവാഹികളെ അറിയിച്ചു. യു.എസിലെ ഹനുമാന്‍ ഭക്തരാണ് ഈ വസ്ത്രം അയച്ചു നല്‍കിയതെന്നും വസ്ത്രം കമ്പിളിയുടേത് ആയതുകൊണ്ട് വിഗ്രഹത്തെ തണുപ്പില്‍ നിന്നും രക്ഷിക്കാന്‍ കഴിയും എന്നാണ് ക്ഷേത്രം അധികൃതര്‍ അറിയിച്ചത്.

ഹനുമാന്‍ ആദിവാസിയായിരുന്നു. വനത്തില്‍ അദ്ദേഹം ഒറ്റപ്പെട്ടായിരുന്നു താമസിച്ചിരുന്നത്. വടക്കു മുതല്‍ തെക്കു വരെയും കിഴക്കു മുതല്‍ പടിഞ്ഞാറുവരെയും ജനങ്ങളെ ഒന്നിപ്പിക്കാനാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. എന്നായിരുന്നു യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ പരാമര്‍ശം. മുസ്ലീങ്ങളുടെ പേരിന് സമാനമായി ‘മാന്‍’ എന്നുള്ളതുകൊണ്ട് ഹനുമാന്‍ മുസ്ലിം ദൈവമാണെന്ന പ്രഖ്യാപനവുമായി ഉത്തര്‍പ്രദേശ് നിമയനിര്‍മാണ കൗണ്‍സില്‍ അംഗവും (എംഎല്‍സി) ബിജെപി നേതാവുമായ ബുകാല്‍ നവാബും രംഗത്ത് വന്നിരുന്നു.

ഹനുമാന്‍ മുന്‍ കായിക താരമായിരുന്നുവെന്നും അദ്ദേഹത്തിന്‍റെ ജാതിയെ പറ്റി ചര്‍ച്ച ചെയ്യരുതെന്നും ചേതന്‍ പറഞ്ഞത്. ‘ഞാന്‍ വിശ്വസിക്കുന്നത് ശത്രുക്കളുമായി മല്ലയുദ്ധം ചെയ്യുന്ന കായികതാരമാണ് ഹനുമാന്‍ എന്നുമാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം ചേതന്‍ ചൗഹാന്‍ അഭിപ്രായപ്പെട്ടത്

prp

Related posts

Leave a Reply

*