ലാത്തിച്ചാര്‍ജില്‍ പുതിയ പരിഷ്‌ക്കാരങ്ങളുമായി കേരള പോലീസ്

കൊച്ചി: ലാത്തിച്ചാര്‍ജില്‍ പുതിയ പരിഷ്‌ക്കാരങ്ങളുമായി കേരള പോലീസ്. കാലാനുസൃതമായിട്ടുള്ള മാറ്റങ്ങള്‍ വരുത്തിക്കൊണ്ടാണ് ഇത്തവണത്തെ വരവ്. പ്രതിഷേധക്കാരുടെ തലപൊട്ടാതെ ലാത്തിച്ചാര്‍ജ് നടത്താനുള്ള പരിശീലനമാണ് നിലവില്‍ നടത്തുന്നത് . പ്രതിഷേധക്കാരുടെ രീതിക്കനുസരിച്ച്‌ പ്രതിരോധിക്കുകയെന്ന തന്ത്രമാണ് പോലീസ് സ്വീകരിച്ചിരിക്കുന്നത്.

സമരങ്ങളില്‍ അക്രമം നടത്തുന്നവരുടെ കാലിലും കൈയ്യിലും മാത്രമെ പൊലീസ് ഇനി തല്ലുകയുള്ളു. വലിയ ആള്‍ക്കൂട്ടത്തെ നേരിടാനും പൊലീസിനെ ആക്രമിക്കുന്നവരെ നേരിടാനുമുള്ള പുതിയ വഴികളാണ് ഇനി സ്വീകരിക്കുക. ഡിജിപി ലോക് നാഥ് ബെഹ്റയുടെ നിര്‍ദ്ദേശ പ്രകാരം അഡ്മിനിസ്ട്രേഷന്‍ ഡിഐജി കെ സേതുരാമന്‍റെ നേതൃത്വത്തിലാണ് പൊലീസുകാര്‍ക്ക് പുതിയ പരിശീലനം ന‌ല്‍കുന്നത്.

prp

Leave a Reply

*