കൊല്ലം: പേരൂര്‍ രഞ്ജിത്ത് ജോണ്സണ് വധക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ഏഴ് പ്രതികള്‍ക്ക് ജീവപര്യന്തം തടവ്. രണ്ട് ലക്ഷം രൂപ പിഴയും അടയ്ക്കണം. ജാമ്യവും പരോളും നല്‍കരുതെന്ന് അഡീഷണല്‍ സെഷന്‍സ് കോതി ഉത്തരവിട്ടു 2018 ഓഗസ്ത് 15നാണ് രഞ്ജിത്ത് കൊല്ലപ്പെട്ടത്.വീട്ടില്‍ പ്രാവിനെ വാങ്ങാനെന്ന വ്യാജേന എത്തിയ പ്രതികള്‍ രഞ്ജിത്തിനെ കാറില്‍ തട്ടിക്കൊണ്ട് പോയി പരവൂര്‍, നെടുങ്ങോലം എന്നിവിടങ്ങളില്‍ എത്തിച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം തിരുനെല്‍വേലിക്ക് സമീപം സമുന്ദാപുരത്ത് എത്തിച്ച് ക്വാറി വേസ്റ്റുകള്‍ക്കടിയില്‍ കുഴിച്ചിട്ടു. ഫോണ്‍ പിന്തുടര്ന്നുള്ള അന്വേഷമാണ് പ്രതികളെ […]

