നടിയെ ആക്രമിച്ച കേസ്: ദിലീപിന്‍റെ ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ട് ദിലീപും മറ്റു പ്രതികളും നല്‍കിയ കേസ് പരിഗണിക്കുന്നത് മാറ്റി. എറണാകുളം സെഷന്‍സ് കോടതിലായിരുന്നു ഹര്‍ജി. അടുത്ത മാസം 17 ലേക്കാണ് കേസ് മാറ്റിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് 35 ലധികം രേഖകള്‍ കിട്ടാനുണ്ടെന്നാണ് ദിലീപിന്‍റെ വാദം. ഈ രേഖകളുടെ പട്ടികയും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. നേരത്തെ ദിലീപ് ആവശ്യപ്പെട്ട 87 രേഖകള്‍ പ്രോസിക്യൂഷന്‍ കൈമാറിയിരുന്നു. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട ദിലീപിന്‍റെ ഹര്‍ജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. അതേസമയം കേസ് സിബിഐയ്ക്ക് കൈമാറണമെന്നാവശ്യപ്പെട്ട […]

ദൃശ്യങ്ങള്‍ വേണമെന്ന ദിലീപിന്‍റെ ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോടതിയില്‍ നിന്നും ദിലീപിന് തിരിച്ചടി. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ലഭിക്കണം എന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോതി തള്ളി. ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ കൈമാറാന്‍ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. ദൃശ്യങ്ങള്‍ ദിലീപിന് നല്‍കുന്നതിനെ പൊലീസും പ്രോസിക്യൂഷനും എതിര്‍ത്തിരുന്നു. ദൃശ്യങ്ങള്‍ ദിലീപിന് നല്‍കിയാല്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും നടിയുടെ സ്വകാര്യതയെ മാനിക്കണമെന്നുമുള്ള പ്രോസിക്യൂഷന്‍ നിലപാട് അംഗീകരിച്ച ശേഷമാണ് കോടതി ഹര്‍ജി തള്ളിയത്. നേരത്തേ, സെഷന്‍സ് കോടതിയും ഇതേ ആവശ്യത്തില്‍ ദിലീപിന്‍റെ ഹര്‍ജി തള്ളിയിരുന്നു. […]

പ്രോസിക്യൂട്ടറെ മാറ്റേണ്ടെന്ന് ആക്രമിക്കപ്പെട്ട നടി, ‘അമ്മ’യുടെ സഹായം തള്ളി

കൊച്ചി: നടന്‍ ദിലീപ് എട്ടാം പ്രതിയായ നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂട്ടറെ മാറ്റണമെന്ന താരസംഘടനയായ ‘അമ്മ’യിലെ എക്സിക്യുട്ടീവ് അംഗങ്ങളായ നടിമാരുടെ ആവശ്യത്തോട് വിയോജിപ്പ് അറിയിച്ച്‌ ഇര രംഗത്ത്. തന്നോട് ആലോചിച്ച ശേഷമാണ് കേസില്‍ പ്രോസിക്യൂട്ടറെ നിയമിച്ചതെന്നും അതില്‍ തനിക്ക് പരാതിയോ ആക്ഷേപമോ ഇല്ലെന്നും നടി ഹൈക്കോടതിയെ അറിയിച്ചു. 25 വര്‍ഷമെങ്കിലും അനുഭവസമ്പത്തുള്ള അഭിഭാഷകനെ പ്രോസിക്യൂട്ടറായി നിയമിക്കണമെന്നായിരുന്നു നടിയുടെ ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നുകൊണ്ട് അമ്മയിലെ എക്സിക്യുട്ടീവ് അംഗങ്ങളായ ഹണി റോസ്,​ രചന നാരായണന്‍ കുട്ടി എന്നിവര്‍ ആവശ്യപ്പെട്ടത്. എന്നാല്‍,​ […]

അക്രമിക്കപ്പെട്ട നടിക്കുവേണ്ടി അമ്മയുടെ ഭാരവാഹികള്‍ കോടതിയില്‍

കൊച്ചി: നടി അക്രമിക്കപ്പെട്ട കേസില്‍ വനിതാ ജഡ്ജി വേണമെന്ന നടിയുടെ ആവശ്യത്തില്‍ അമ്മ എക്‌സിക്യൂട്ടീവ് അംഗങ്ങളായ രചനാ നാരായണ്‍ കുട്ടിയും ഹണിറോസും കക്ഷി ചേരും. ഇതിനായി ഇരുവരും ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി. അതേസമയം വിചാരണ കോടതി തൃശൂരിലേക്ക് മാറ്റണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട്.കേസില്‍ പ്രോസിക്യൂട്ടറായി 25 വര്‍ഷം എങ്കിലും അനുഭവ സമ്പത്തുള്ള അഭിഭാഷകനെ നിയമിക്കണം എന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. കേസില്‍ കുറ്റാരോപിതനായി നടന്‍ ദിലീപിനെ തിരിച്ചെടുക്കാനുള്ള അമ്മയുടെ തീരുമാനത്തിനെതിരെ വലിയ രീതിയിലുള്ള എതിര്‍പ്പുകള്‍ ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ ആദ്യമായാണ് അക്രമിക്കപ്പെട്ട […]

ദിലീപിന്‍റെ ഹര്‍ജി ഓഗസ്റ്റ് മൂന്നിലേക്ക് മാറ്റി

കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിയായ നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. ഓഗസ്റ്റ് മൂന്നിന് ഹര്‍ജി പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. പോലീസ് അന്വേഷണം മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണെന്ന് ആരോപിച്ചാണ് ദിലീപ് ഹര്‍ജി നല്‍കിയത്. കേസിലെ മറ്റൊരു പ്രതിയായ അഭിഭാഷകന്‍ പ്രതീഷ് ചാക്കോ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 26ലേക്കും മാറ്റി

നടിയെ ആക്രമിച്ച കേസ്: വിചാരണയ്ക്ക് പ്രത്യേക കോടതി വേണമെന്ന് സര്‍ക്കാര്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരേ സര്‍ക്കാര്‍ രംഗത്ത്. കേസിന്‍റെ വിചാരണ തടസപ്പെടുത്താന്‍ ദിലീപ് മനപ്പൂര്‍വം ശ്രമിക്കുന്നതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വിചാരണയ്ക്ക് പ്രത്യേക കോടതി വേണമെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. വിചാരണയ്ക്ക് വനിതാ ജഡ്ജിയെ വേണമെന്ന നടിയുടെ ആവശ്യത്തില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് സര്‍ക്കാരിനോട് നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നത്.  കേസിന്‍റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട രേഖകള്‍ ദിലീപിന് നല്‍കിയിട്ടും വീണ്ടും […]

മോഹന്‍ലാലിന് മറുപടിയുമായി ആക്രമിക്കപ്പെട്ട നടി

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍, കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്തതില്‍ ആക്രമിക്കപ്പെട്ട നടിയ്ക്ക് അമര്‍ഷമുണ്ടെന്ന് രമ്യ നമ്ബീശന്‍. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മോഹന്‍ലാല്‍ നടത്തിയ പത്രസമ്മേളനത്തിന് ശേഷം താന്‍ അവരെ ഫോണില്‍ ബന്ധപ്പെട്ടിരുന്നെന്നും, വാക്കാല്‍ പരാതി നല്‍കിയാല്‍ അന്വേഷണം നടത്തില്ലേയെന്ന് അവര്‍ ചോദിച്ചു. പരാതി എഴുതി നല്‍കിയാലും അയാള്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കില്ലെന്ന് പത്രസമ്മേ‍ളനം കണ്ടതോടെ തനിക്ക് മനസിലായെന്നും അവര്‍ വ്യക്തമാക്കിയതായി രമ്യ വ്യക്തമാക്കി.’വാര്‍ത്താ സമ്മേളനം കണ്ടതിന് ശേഷം […]

ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി നടന്‍ വിനായകന്‍ രംഗത്ത്

കൊച്ചി: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി നടനും സംസ്ഥാന അവാര്‍ഡ് ജേതാവുമായ വിനായകനും രംഗത്തെത്തിയിരിക്കുകയാണ്. ധീരമായി മുന്നോട്ട് പോകണമെന്നും കേരളത്തിലെ മുഴുവന്‍ ജനങ്ങളും കൂടെയുണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ തന്‍റെ പിന്തുണ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സംഘടനയില്‍ നിന്ന് പുറത്താക്കിയ ദിലീപിനെ വീണ്ടും തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച്‌ ആക്രമിക്കപ്പെട്ട നടിയടക്കം നാല് പേര്‍ താരസംഘടനയായ ‘അമ്മ’യില്‍ നിന്ന് രാജിവച്ചിരുന്നു.

ആക്രമിക്കപ്പെട്ട നടി ഹെെക്കോടതിയിലേക്ക്

കൊച്ചി: ഓടിക്കൊണ്ടിരുന്ന കാറില്‍ ആക്രമണത്തിന് ഇരയായ നടി,​ കേസിന്റെ വിചാരണയ്ക്കായി പ്രത്യേക കോടതിയും വനിതാ ജഡ്‌ജിയും വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കും. അടുത്തയാഴ്ച ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാനാണ് തീരുമാനം. നടിയുടെ ഈ ആവശ്യം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നേരത്തെ നിരസിച്ചിരുന്നു. ജില്ലയിലെ സെഷന്‍സ് കോടതികളിലോ അഡിഷണല്‍ സെഷന്‍സ് കോടതികളിലോ വനിതാ ജഡ്‌ജിയില്ലാത്തതിനാലാണ് കോടതി ഈ ആവശ്യം തള്ളിയത്. എന്നാല്‍,​ തന്റെ സ്വകാര്യ ജീവിതത്തെ കേസിന്റെ വിചാരണ പ്രതികൂലമായി ബാധിക്കുമെന്നതിനാലാണ് വനിതാ ജ‌ഡ്‌ജിയെ വിചാരണയ്ക്കായി വേണമെന്ന് ആവശ്യപ്പെടുന്നതെന്നും […]

പ്രമുഖ താരങ്ങളുടെ ഫോണ്‍ വിളികളും, ദിലീപിന്‍റെ 5 സിനിമകളും നിരീക്ഷണത്തില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം നടക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് നടന്‍ ദിലീപിന് നിര്‍മാണത്തില്‍ നേരിട്ട് ബന്ധമുള്ള രണ്ടെണ്ണമടക്കം അ‌ഞ്ച് സിനിമകള്‍ പൊലീസ് നിരീക്ഷണത്തില്‍. കേസിലെ സാക്ഷികളില്‍ പെട്ട ചിലര്‍ ഈ സിനിമകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിനെ തുടര്‍ന്നാണ് പൊലീസിന്‍റെ നീക്കം. അതേസമയം, അമ്മയുടെ പൊതുയോഗത്തിന് മുമ്പുള്ള ദിവസങ്ങളില്‍ പ്രമുഖ നടീനടന്മാരുടെ ഫോണ്‍ വിളികളും പൊലീസ് നിരീക്ഷണത്തിലായിരുന്നു. സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന 20 സാക്ഷികളുടെ മൊഴികള്‍ കേസില്‍ നിര്‍ണായകമാണ്. എന്നാല്‍ ഇവരില്‍ പലര്‍ക്കും നിര്‍മാണത്തിലിരിക്കുന്ന സിനിമകളില്‍ […]