ആക്രമിക്കപ്പെട്ട നടി ഹെെക്കോടതിയിലേക്ക്

കൊച്ചി: ഓടിക്കൊണ്ടിരുന്ന കാറില്‍ ആക്രമണത്തിന് ഇരയായ നടി,​ കേസിന്റെ വിചാരണയ്ക്കായി പ്രത്യേക കോടതിയും വനിതാ ജഡ്‌ജിയും വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കും. അടുത്തയാഴ്ച ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാനാണ് തീരുമാനം.

നടിയുടെ ഈ ആവശ്യം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നേരത്തെ നിരസിച്ചിരുന്നു. ജില്ലയിലെ സെഷന്‍സ് കോടതികളിലോ അഡിഷണല്‍ സെഷന്‍സ് കോടതികളിലോ വനിതാ ജഡ്‌ജിയില്ലാത്തതിനാലാണ് കോടതി ഈ ആവശ്യം തള്ളിയത്. എന്നാല്‍,​ തന്റെ സ്വകാര്യ ജീവിതത്തെ കേസിന്റെ വിചാരണ പ്രതികൂലമായി ബാധിക്കുമെന്നതിനാലാണ് വനിതാ ജ‌ഡ്‌ജിയെ വിചാരണയ്ക്കായി വേണമെന്ന് ആവശ്യപ്പെടുന്നതെന്നും നടി ഹൈക്കോടതിയില്‍ ബോധിപ്പിക്കും.

കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. പ്രതീഷ് ചാക്കോ, അഡ്വ. രാജു ജോസഫ് എന്നിവര്‍ നല്‍കിയ ഹര്‍ജികള്‍ കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതിനിടെ പള്‍സര്‍ സുനിയുടെ വക്കാലത്ത് അഡ്വ. ബി.എ. ആളൂര്‍ ഒഴിയുകയും ചെയ്തു.

prp

Related posts

Leave a Reply

*