തനിക്കുള്ള വിമര്‍ശനമായിട്ടെങ്കിലും മൗനം വെടിഞ്ഞതില്‍ സന്തോഷമെന്ന് ആഷിക് അബു

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ ഫെഫ്ക തനിക്കയച്ച തുറന്ന കത്തിന് മറുപടിയുമായി സംവിധായകന്‍ ആഷിഖ് അബു രംഗത്ത്. ഫെഫ്ക മൗനം വെടിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് നില്‍ക്കുന്നതെന്ന് ഫെഫ്ക പ്രഖ്യാപിച്ചതിന് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നതായും ആഷിഖ് അബു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ആഷിഖ് അബു പരസ്യമായി പറഞ്ഞ ചില കാര്യങ്ങളില്‍ വിശദീകരണം തേടിയിട്ടുണ്ടെന്നും പറയാന്‍ എന്തെങ്കിലുമുണ്ടെങ്കില്‍ സംഘടനയില്‍ ഉന്നയിക്കണമെന്നും ഫെഫ്ക ഭാരവാഹികള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായാണ് ആഷിഖ് എത്തിയത്.

കഴിഞ്ഞ വര്‍ഷം നമ്മുടെ കൂട്ടത്തില്‍ ഒരാള്‍ക്ക് നേരെ നടന്ന, സമാനതകളില്ലാത്ത കുറ്റകൃത്യം സമൂഹത്തില്‍ വലിയ രീതിയില്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു. സ്ത്രീകള്‍ മുന്നോട്ടുവന്ന് സിനിമയില്‍ അവര്‍ക്ക് അരക്ഷിതാവസ്ഥയുണ്ടെന്ന് പറഞ്ഞു. സിനിമാ രംഗം സാംസ്‌കാരികമായി നവീകരിക്കപ്പെടണം എന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പൊതുസമൂഹവും ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലും ഫെഫ്കയുടെ മൗനം അപാരമായിരുന്നു.

നിങ്ങളുടെ മൗനത്തിന് ഈ സന്ദര്‍ഭത്തില്‍ പല അര്‍ഥങ്ങള്‍ വരാനുള്ള സാഹചര്യവും ഉണ്ടായിരുന്നുവെന്നും ആഷിഖ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റില്‍ വ്യക്തമാക്കി.

പ്രിയ ഫെഫ്ക ഭാരവാഹികളേ,തുറന്ന കത്തിനുള്ള മറുപടി.യൂണിയന്റെ വേദി നിങ്ങൾ തന്നില്ല എന്ന് എന്റെ വരികളിൽ എവിടെയും…

Posted by Aashiq Abu on Friday, June 29, 2018

prp

Related posts

Leave a Reply

*