അക്രമിക്കപ്പെട്ട നടിക്കുവേണ്ടി അമ്മയുടെ ഭാരവാഹികള്‍ കോടതിയില്‍

കൊച്ചി: നടി അക്രമിക്കപ്പെട്ട കേസില്‍ വനിതാ ജഡ്ജി വേണമെന്ന നടിയുടെ ആവശ്യത്തില്‍ അമ്മ എക്‌സിക്യൂട്ടീവ് അംഗങ്ങളായ രചനാ നാരായണ്‍ കുട്ടിയും ഹണിറോസും കക്ഷി ചേരും. ഇതിനായി ഇരുവരും ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി.

അതേസമയം വിചാരണ കോടതി തൃശൂരിലേക്ക് മാറ്റണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട്.കേസില്‍ പ്രോസിക്യൂട്ടറായി 25 വര്‍ഷം എങ്കിലും അനുഭവ സമ്പത്തുള്ള അഭിഭാഷകനെ നിയമിക്കണം എന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്.

കേസില്‍ കുറ്റാരോപിതനായി നടന്‍ ദിലീപിനെ തിരിച്ചെടുക്കാനുള്ള അമ്മയുടെ തീരുമാനത്തിനെതിരെ വലിയ രീതിയിലുള്ള എതിര്‍പ്പുകള്‍ ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ ആദ്യമായാണ് അക്രമിക്കപ്പെട്ട നടിക്കുവേണ്ടി അമ്മ ഒരു നടപടി സ്വീകരിക്കാന്‍ തയ്യാറാകുന്നത്. കേസില്‍ വനിതാ ജഡ്ജി വേണമെന്നും കേസി തൃശൂരിലേക്ക് മാറ്റണം എന്നാവശ്യപ്പെട്ടുള്ള അക്രമിക്കപ്പെട്ട നടിയുടെ ഹര്‍ജിയില്‍ ഇന്നാണ് വിധി വരുന്നത്.

prp

Related posts

Leave a Reply

*