ദിലീപിന് പാസ്പോര്‍ട്ട് നല്‍കാന്‍ കോടതി നിര്‍ദേശം

കൊച്ചി: കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ കേസിലെ പ്രതിയായ നടന്‍ ദിലീപിന് പാസ്പോര്‍ട്ട് താല്‍ക്കാലികമായി നല്‍കാന്‍ കോടതി നിര്‍ദേശിച്ചു.

സിനിമാ ഷൂട്ടിങ്ങിനായി ജര്‍മ്മനിയിലേക്ക് പോകാന്‍ അനുമതി തേടി ദിലീപ് നല്‍കിയ ഹര്‍ജിയിലാണ് എറണാകുളം പ്രിന്‍സിപ്പല്‍ കോടതിയുടെ നിര്‍ദേശം. പാസ്പോര്‍ട്ട് വിട്ടുകൊടുത്തെങ്കിലും വിദേശയാത്രയ്ക്ക് അനുമതി തേടിയുള്ള ദിലീപിന്‍റെ ഹര്‍ജി തീര്‍പ്പാക്കിയിട്ടില്ല. ഹര്‍ജി നാളെ കോടതി പരിഗണിക്കും.

സിനിമാ ഷൂട്ടിങ്ങിനായി ഈ മാസം 15 മുതല്‍ ഡിസംബര്‍ 31 വരെ വിദേശത്തു പോകാനുള്ള ദിലീപിന്‍റെ അപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തിരുന്നു.

prp

Related posts

Leave a Reply

*