നടിയുടെ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയത് ദിലീപെന്ന് സിദ്ധിഖ്.

കൊച്ചി: കൊച്ചിയില്‍ പ്രമുഖ നടിയെ അക്രമിച്ചതുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുമായി നടനും താരസംഘടനയായ അമ്മയുടെ പ്രസിഡന്‍റുമായ സിദ്ധിഖ് രംഗത്ത്. കഴിഞ്ഞ ദിവസം സിദ്ധിഖ് മാധ്യമങ്ങളോട് പറഞ്ഞതില്‍ നിന്നും തികച്ചും വ്യത്യസ്തമായ വെളിപ്പെടുത്തലാണ് സിദ്ധിഖ് നടത്തിയിരിക്കുന്നത്.

ആക്രമിക്കപ്പെട്ട നടിയുടെ സിനിമയിലേക്കുള്ള പല അവസരണങ്ങളും നഷ്ടപ്പെടുത്തിയത് ദിലീപ് ആണെന്നാണ് സിദ്ധിഖിന്‍റെ വെളിപ്പെടുത്തല്‍. ഇക്കാര്യങ്ങള്‍ നടി തന്നോട് പറഞ്ഞിരുന്നുവെന്നും സിദ്ധിഖ് പറയുന്നു. പോലീസിനോടാണ് സിദ്ധിഖ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

ദിലീപിനോട് ഇക്കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ ഇക്ക വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടേണ്ടെന്നുമായിരുന്നു ദിലീപ് പ്രതികരിച്ചതെന്നും സിദ്ധിഖ് പറയുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഇത്തരത്തില്‍ ചോദ്യം ഉണ്ടായപ്പോള്‍ സിദ്ധിഖ് ഒഴിഞ്ഞുമാറുകയായിരുന്നു.

prp

Related posts

Leave a Reply

*