ജഗദീഷിന്‍റെയും ബാബുരാജിന്‍റെയും വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ പുറത്ത് ; സിദ്ദിഖിനെ പരസ്യമായി വിമര്‍ശിച്ച് താരങ്ങള്‍

കൊച്ചി: ദിലീപിനെ പിന്തുണച്ച സിദ്ധിഖിനെ എതിര്‍ത്ത് കൊണ്ട് ജഗദീഷും ബാബുരാജും രംഗത്ത്.  ഇവരുടെ ഓഡിയോ സന്ദേശം ഒരു മാധ്യമം പുറത്തുവിട്ടു. ദിലീപിനെ സംഘടനയുടെ പേരില്‍ പിന്തുണച്ചാല്‍ അതിനെതിരേ പരസ്യമായി രംഗത്തുവരുമെന്ന് ബാബുരാജും  മോഹന്‍ലാലിന്‍റെ നിലപാടാണ് താന്‍ വ്യക്തമാക്കുന്നതെന്നും അതിനപ്പുറം ആരും ഒന്നും പറയേണ്ടതില്ലെന്നും ജഗദീഷും മുന്നറിയിപ്പ് നല്‍കുന്നു. ബാബുരാജിന്‍റെ വാക്കുകള്‍ ഇന്നലെ നടത്തിയ സിദ്ധിക്ക് വാര്‍ത്താസമ്മേളനം ആരുടെ അറിവോടെയാണെന്ന് നമുക്ക് മനസിലായില്ല . ഇടവേള ബാബു ഒരു മെസേജ് മാത്രമാണ് അയച്ചത് . ഇതാണ് അമ്മയുടെ സ്റ്റാന്‍ഡ് . […]

നടിയുടെ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയത് ദിലീപെന്ന് സിദ്ധിഖ്.

കൊച്ചി: കൊച്ചിയില്‍ പ്രമുഖ നടിയെ അക്രമിച്ചതുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുമായി നടനും താരസംഘടനയായ അമ്മയുടെ പ്രസിഡന്‍റുമായ സിദ്ധിഖ് രംഗത്ത്. കഴിഞ്ഞ ദിവസം സിദ്ധിഖ് മാധ്യമങ്ങളോട് പറഞ്ഞതില്‍ നിന്നും തികച്ചും വ്യത്യസ്തമായ വെളിപ്പെടുത്തലാണ് സിദ്ധിഖ് നടത്തിയിരിക്കുന്നത്. ആക്രമിക്കപ്പെട്ട നടിയുടെ സിനിമയിലേക്കുള്ള പല അവസരണങ്ങളും നഷ്ടപ്പെടുത്തിയത് ദിലീപ് ആണെന്നാണ് സിദ്ധിഖിന്‍റെ വെളിപ്പെടുത്തല്‍. ഇക്കാര്യങ്ങള്‍ നടി തന്നോട് പറഞ്ഞിരുന്നുവെന്നും സിദ്ധിഖ് പറയുന്നു. പോലീസിനോടാണ് സിദ്ധിഖ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ദിലീപിനോട് ഇക്കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ ഇക്ക വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടേണ്ടെന്നുമായിരുന്നു ദിലീപ് പ്രതികരിച്ചതെന്നും സിദ്ധിഖ് പറയുന്നു. […]

രാജിവെച്ച നടിമാരെ തിരിച്ചെടുക്കില്ല: സിദ്ധിഖ്

കൊച്ചി: കൊച്ചിയില്‍ പ്രമുഖ നടിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് ഡബ്ള്യു സി സി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ശക്തമായ നിലപാടുമായി താര സംഘടനയായ അമ്മയുടെ സെക്രട്ടറി നടന്‍ സിദ്ധിഖ് രംഗത്ത്. ഡബ്ല്യുസിസി നടത്തിയ പരാമര്‍ശങ്ങള്‍ ബാലിശമാണെന്നും അടിസ്ഥാന രഹിതവുമാണെന്നും സിദ്ധിഖ് കുറ്റപ്പെടുത്തി. കുറ്റാരോപിതനായ ദിലീപിനെ അമ്മ സംഘടനാ പിരിച്ചുവിടാന്‍ തീരുമാനിച്ചതാണെന്നും എന്നാല്‍ ജനറല്‍ ബോഡിയില്‍ തീരുമാനം സ്റ്റേ ചെയ്യുകയായിരുന്നുവെന്നും സിദ്ധിഖ് പറഞ്ഞു. അതേസമയം ദിലീപ് അമ്മ പ്രസിഡണ്ട് മോഹന്‍ലാലിന് രാജിക്കത്ത് സമര്‍പ്പിച്ചിരുന്നുവെന്നും സിദ്ധിഖ് വെളിപ്പെടുത്തി. ഡബ്ല്യുസിസിയുടെ വാര്‍ത്താസമ്മേളനത്തില്‍ മോഹന്‍ലാല്‍ നടിമാര്‍ […]