രാത്രിയില്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാനിടാറുണ്ടോ..?

രാത്രിയില്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ മൊബൈല്‍ ഫോണുകള്‍ ചാര്‍ജ്ജ് ചെയ്യാനിടുന്നതിനെതിരെ മുന്നറിയിപ്പുമായി അബുദാബി പൊലീസ്. രാത്രിയിലുടനീളം ഇങ്ങനെ ഫോണുകള്‍ ചാര്‍ജ്ജ് ചെയ്യാനിടുന്നത് തീപിടുത്തത്തിന് കാരണമായേക്കാമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞയാഴ്ച അബുദാബിയിലെ ഒരു വീട്ടിലുണ്ടായ തീപിടുത്തത്തില്‍ എട്ട് പേര്‍ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ജനങ്ങള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച്‌ പൊലീസ് അറിയിപ്പ് നല്‍കിയത്. ഫോണുകളില്‍ ചാര്‍ജ് നിറഞ്ഞാല്‍ പിന്നീട് അധികമായി ചാര്‍ജ്ജ് ചെയ്യപ്പെടുന്നതും അങ്ങനെ ഫോണ്‍ ചൂടാകുന്നതും തടയുന്ന സംവിധാനം ആധുനിക സ്മാര്‍ട്ട് ഫോണുകളിലും ചാര്‍ജറുകളിലുമുണ്ട്.

എന്നാല്‍ ശരിയായ ചാര്‍ജറിലല്ലാതെ ഫോണ്‍ ഉപയോഗിക്കുന്നത് തീപിടുത്തത്തിന് കാരണമായേക്കും. വാര്‍ട്ട് ഹീറ്ററുകള്‍ ഓവനുകള്‍ പോലെ ധാരാളം വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണങ്ങളും രാത്രി ഉപയോഗിക്കാത്തപ്പോള്‍ ഓഫ് ചെയ്യണം. ഗ്യാസ് സിലിണ്ടറുകളും ഉപയോഗിക്കാത്തപ്പോള്‍ ഓഫ് ചെയ്ത് സൂക്ഷിക്കണമെന്നും പ്രദേശിക മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച പൊലീസിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

prp

Related posts

Leave a Reply

*