നടിക്ക് നീതി ലഭിക്കണം വിശദീകരണവുമായി അമ്മ

കൊച്ചി: കൊച്ചിയില്‍ ലൈംഗികാതിക്രമത്തിനിരയായ നടിക്ക് നീതി ലഭിക്കണമെന്ന് അമ്മ. പീഡനത്തിനിരയായ നടിക്കുള്ളതിനേക്കാള്‍ മുന്‍‌തൂക്കം മറ്റാര്‍ക്കും നല്‍കുന്നില്ലെന്നും അമ്മ സംഘടനാ വക്താവ് ജഗദീഷ് പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ് നിരപരാധിയെ അപരാധിയോ ആണെന്ന് കരുതുന്നില്ലെന്നും ജഗദീഷ് പറഞ്ഞു. ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തതോടെ സംഘടനയില്‍ നിന്നും മൂന്ന് നടിമാര്‍ രാജിവെച്ചിരുന്നു രാജിവെച്ചവരെ സംഘടനയിലേക്ക് തിരിച്ചെടുക്കുന്നതില്‍ എതിര്‍പ്പില്ലെന്നും ജഗദീഷ് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ അമ്മ പ്രസിഡണ്ട് മോഹന്‍ലാലിന്‍റെ തലയില്‍ മാത്രം കെട്ടിവെക്കരുതെന്നും തീരുമാനം സംഘടനയുടേതാണെന്നും വ്യക്തമാക്കി. അമ്മ സംഘടനയുടെ തീരുമാനത്തിനെതിരെ കഴിഞ്ഞ ദിവസം ഡബ്ള്യു സി സി അംഗങ്ങള്‍ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു.

സംഘടനക്ക് നേരെ രൂക്ഷ വിമര്‍ശനങ്ങളാണ് നടിമാര്‍ ഉന്നയിച്ചത്. ഡബ്ല്യൂ.സി.സി അംഗങ്ങള്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമുള്ള നടപടികള്‍ വൈകിയത് പ്രളയം മൂലമാണെന്നും സംഘടന വ്യക്തമാക്കി.

prp

Related posts

Leave a Reply

*