ദിലീപിന് വിദേശത്ത് പോകാന്‍ അനുമതി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടന്‍ ദിലീപിന് വിദേശത്ത് പോകാന്‍ എറണാകുളം അഡിഷണല്‍ സെഷന്‍സ് കോടതിയാണ് അനുമതി നല്‍കി. ഈ മാസം 20 മുതല്‍ 22 വരെ ഖത്തറില്‍ പോകുന്നതിനാണ് കോടതി അനുമതി നല്‍കിയത്.

എന്നാല്‍,​ കേസുമായി ബന്ധപ്പെട്ട് ദിലീപ് ആവശ്യപ്പെട്ട 35 രേഖകളില്‍ ഏഴ് രേഖകള്‍ കൈമാറാനാകില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ഇവ നല്‍കുന്നത് നടിയുടെ സുരക്ഷയെ ബാധിക്കുമെന്ന വാദം ഉയര്‍ത്തിയാണ് ദിലീപിന്‍റെ ആവശ്യത്തെ പൊലീസ് എതിര്‍ത്തത്. കേസ് അടുത്ത മാസം എട്ടിന് വീണ്ടും പരിഗണിക്കും. അന്നായിരിക്കും കേസിന്‍റെ വിചാരണ നടപടി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൂടി തീരുമാനിക്കുക.

അതേസമയം ആക്രമണത്തിനിരയായ നടി വിചാരണ നടപടികള്‍ക്ക് വനിതാജഡ്ജി അദ്ധ്യക്ഷയായ കോടതി വേണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.

prp

Related posts

Leave a Reply

*