ആലപ്പുഴ: ഇത്തവണത്തെ സ്‌കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി. മുന്‍പേ തന്നെ ഇതു തീരുമാനിച്ചിരുന്നു, അതില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.
ആഘോഷങ്ങളോ ആരവങ്ങളോ ഇല്ലാതെയുള്ള കലോത്സവമായിരിക്കും നടക്കുക.ഇത്തവണത്തെ കലോത്സവത്തില്‍ ഉദ്ഘാടന-സമാപന ചടങ്ങുകള്‍ ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. ഭക്ഷണത്തിന്റെ ചുമതല കുടുംബശ്രീക്ക് നല്‍കും. എല്‍പി-യുപി കലോത്സവം സ്‌കൂള്‍ തലത്തില്‍ അവസാനിക്കും.
കായിക മേള അടുത്തമാസം തിരുവനന്തപുരത്ത് നടക്കും.ശാസ്ത്രമേള നവംബറില്‍ കണ്ണൂരില്‍വെച്ചും നടക്കുന്നതാണ്. അതേസമയം, സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം സെപ്റ്റബറില്‍ കൊല്ലത്ത് നടക്കും. പ്രളയദുരിതമാണ് ഇത്തവണ സ്‌കൂള്‍ കലോത്സവത്തിന് നിറംമങ്ങാന്‍ കാരണമായത്. ആഘോഷങ്ങളൊന്നുമില്ലാതെയുള്ള കലോത്സവമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
