സംസ്ഥാന സ്‌കൂള്‍ കലോത്സവം: പാലക്കാടിന് കിരീടം

ആലപ്പുഴ: 59-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഇഞ്ചോടിഞ്ച് പോരാടി കലാകിരീടം പാലക്കാട് സ്വന്തമാക്കി. 930 പോയിന്‍റാണ് പാലക്കാട് നേടിയത്. 927 പോയിന്‍റുമായി കോഴിക്കോട് അവസാന നിമിഷംവരെ കലാമാമാങ്കത്തിന്‍റെ ഉദ്വേഗം നിലനിര്‍ത്തി. ഇതോടെ തുടര്‍ച്ചയായ 12 വര്‍ഷം കോഴിക്കോട് പുലര്‍ത്തിവന്ന ആധിപത്യമാണ് ഇത്തവണ തകര്‍ക്കപ്പെട്ടത്. തൃശൂര്‍ 903 പോയിന്‍റുമായി മൂന്നാം സ്ഥാനത്തെത്തി. ഇതിനു മുന്‍പ് 2006ലാണ് സ്വര്‍ണക്കപ്പില്‍ മുത്തമിടാന്‍ പാലക്കാടിനു സാധിച്ചിട്ടുള്ളത്. പിന്നീട് 2015ല്‍ കോഴിക്കോടുമായി കിരീടം പങ്കുവച്ചിരുന്നു. 60-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം കാസര്‍ഗോഡ് വച്ച് നടത്താന്‍ […]

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ തുടക്കമാവും

ആലപ്പുഴ: അമ്പത്തിയൊമ്പതാമത് സംസ്ഥാന സ്‌കൂള്‍ കലോല്‍സവ൦ നാളെ ആരംഭിക്കും‍. ഏഴ്, എട്ട്, ഒമ്പത് തീയതികളില്‍ ആലപ്പുഴയിലാണ് കലോത്സവം നടക്കുന്നത്. പ്രളയത്തെ തുടര്‍ന്നുണ്ടായ പ്രത്യേക സാഹചര്യത്തില്‍ കലോത്സവം മൂന്നു ദിവസമായി ചുരുക്കുകയായിരുന്നു. രചനാ മത്സരങ്ങള്‍ ജില്ലാ തലത്തില്‍ മാത്രമായി ചുരുക്കും. ജില്ലാ തലത്തിലെ വിജയികളെ സംസ്ഥാന തലത്തില്‍ മൂല്യനിര്‍ണയം ചെയ്ത് കണ്ടെത്തുകയും ഗ്രേസ് മാര്‍ക്ക് നല്‍കുകയും ചെയ്യും. ആര്‍ഭാടമില്ലാതെ കലോത്സവം നടത്താന്‍ സര്‍ക്കാര്‍ നേരത്തേ തീരുമാനിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി പരമാവധി ഓഡിറ്റോറിയങ്ങളിലും ഹാളുകളിലുമായിരിക്കും മത്സരങ്ങള്‍ക്ക് വേദി കണ്ടെത്തുക. കുടുംബശ്രീയുടെ നേതൃത്വത്തിലാണ് […]

സ്കൂ​ള്‍ ക​ലോ​ത്സ​വം ഡിസംബര്‍ ഏഴ് മുതല്‍ ഒമ്പത് വരെ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ്കൂ​ള്‍ ക​ലോ​ത്സ​വം മൂ​ന്നു ദി​വ​സ​മാ​യി വെ​ട്ടി​ച്ചു​രു​ക്കി. ഡി​സം​ബ​ര്‍ 7,8,9 തി​യ​തി​ക​ളി​ല്‍ ആ​ല​പ്പു​ഴ​യി​ലാ​ണ് ക​ലോ​ത്സ​വം സം​ഘ​ടി​പ്പി​ക്കു​ക. സ്കൂ​ള്‍ ത​ല മ​ത്സ​ര​ങ്ങ​ള്‍ ഒ​ക്ടോ​ബ​ര്‍ 1 മു​ത​ല്‍ 13 വ​രെ​യും സ​ബ് ജി​ല്ലാ​ത​ല മ​ത്സ​ര​ങ്ങ​ള്‍ ഒ​ക്ടോ​ബ​ര്‍ 20 മു​ത​ല്‍ ന​വം​ബ​ര്‍ 3 വ​രെ​യും ന​ട​ത്തും. ജി​ല്ലാ ത​ല മ​ത്സ​ര​ങ്ങ​ള്‍ ന​വം​ബ​ര്‍ 12 മു​ത​ല്‍ 24 വ​രെ സം​ഘ​ടി​പ്പി​ക്കാ​നാ​ണു നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ര​ച​നാ മ​ത്സ​ര​ങ്ങ​ള്‍ ജി​ല്ലാ ത​ല​ത്തി​ല്‍ അ​വ​സാ​നി​പ്പി​ക്കും. സം​സ്ഥാ​ന സ്കൂ​ള്‍ കാ​യി​ക​മേ​ള   ഒ​ക്ടോ​ബ​ര്‍ 26, 27, 28 തീ​യ​തി​ക​ളി​ല്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും […]

ഉദ്ഘാടന-സമാപന ചടങ്ങുകളില്ല; ഈവര്‍ഷത്തെ സ്‌കൂള്‍ കലോത്സവം ആലപ്പുഴയില്‍

ആലപ്പുഴ: ഇത്തവണത്തെ സ്‌കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി. മുന്‍പേ തന്നെ ഇതു തീരുമാനിച്ചിരുന്നു, അതില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. ആഘോഷങ്ങളോ ആരവങ്ങളോ ഇല്ലാതെയുള്ള കലോത്സവമായിരിക്കും നടക്കുക.ഇത്തവണത്തെ കലോത്സവത്തില്‍ ഉദ്ഘാടന-സമാപന ചടങ്ങുകള്‍ ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. ഭക്ഷണത്തിന്റെ ചുമതല കുടുംബശ്രീക്ക് നല്‍കും. എല്‍പി-യുപി കലോത്സവം സ്‌കൂള്‍ തലത്തില്‍ അവസാനിക്കും. കായിക മേള അടുത്തമാസം തിരുവനന്തപുരത്ത് നടക്കും.ശാസ്ത്രമേള നവംബറില്‍ കണ്ണൂരില്‍വെച്ചും നടക്കുന്നതാണ്. അതേസമയം, സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം സെപ്റ്റബറില്‍ കൊല്ലത്ത് നടക്കും. പ്രളയദുരിതമാണ് ഇത്തവണ സ്‌കൂള്‍ […]

ആഘോഷങ്ങളില്ലാതെ ഈ വര്‍ഷത്തെ സംസ്ഥാന സ്കൂള്‍ കലോത്സവം നടത്തും

തിരുവനന്തപുരം: ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം നടത്തുന്നതില്‍ അന്തിമ തീരുമാനമായി. സംസ്ഥാന സ്‌കൂള്‍ കലോത്സവം ആഘോഷം ഇല്ലാതെ നടത്താനും വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നഷ്ടമാക്കരുതെന്നും തീരുമാനമായി. ഇത് സംബന്ധിച്ച ഉത്തരവ് ഇന്ന് ഇറങ്ങും. മുഖ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥരുമായും സാംസ്‌കാരിക പ്രവര്‍ത്തകരുമായും ചര്‍ച്ച നടത്തി. മാന്വല്‍ പരിഷ്‌കരിക്കാനും നീക്കം നടത്തുന്നുണ്ട്. മാന്വല്‍ പരിഷ്‌കരണ സമിതി ഉടന്‍ യോഗം ചേരും. നടപടികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ തത്വത്തില്‍ അംഗീകാരം നല്‍കി. കേരളത്തില്‍ വന്‍ദുരിതം സൃഷ്ടിച്ച പ്രളയത്തില്‍ നിന്നു കരകയറുന്നതിന്‍റെ […]

സ്‌കൂള്‍ കലോത്സവം വേണ്ടെന്നു വെച്ചില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍

തിരുവനന്തപുരം:  ഈ വര്‍ഷത്തെ സംസ്ഥാന സ്കൂള്‍ കലോല്‍സവം വേണ്ടെന്നു വെച്ചതായി സാമൂഹ്യ മാധ്യമങ്ങളടക്കം വരുന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന്‌ പൊതുവിദ്യാഭ്യാസ ഡയറക്റ്റര്‍ കെ വി മോഹന്‍ കുമാര്‍ അറിയിച്ചു. പ്രളയക്കെടുതികളെ അതിജീവിച്ചുകൊണ്ടു തന്നെ ‘മികവിന്‍റെ വര്‍ഷം’എന്ന ആശയം യാഥാര്‍ത്ഥ്യമാക്കും വിധം പഠന പാഠ്യേതര പ്രവര്‍ത്തനങ്ങളും പരീക്ഷകളും കൂടുതല്‍ ഫലപ്രദമായി മുന്നോട്ടു കൊണ്ടു പോകുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണു പൊതു വിദ്യാഭ്യാസ വകുപ്പ്‌ ‌പുനരാവിഷ്കരിച്ചു വരുന്നത്‌. പ്രളയക്കെടുതികളുടെ പശ്ചാത്തലത്തില്‍ ആര്‍ഭാടങ്ങള്‍ ഒഴിവാക്കി വിദ്യാര്‍ത്ഥികളുടെ വികാസത്തിനുതകുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച്‌ മുന്നോട്ടു കൊണ്ടു […]

ഇത്തവണ സിബിഎസ്‌ഇ കലോല്‍സവം നടത്തില്ല: മാറ്റിവെച്ച തുക ദുരിതാശ്വാസ നിധിയിലേക്ക്

തിരുവനന്തപുരം: പ്രളയം വരുത്തിവെച്ച ദുരന്തത്തില്‍ കഷ്ടപ്പെടുന്നവരോടൊപ്പമാണ് എല്ലാവരും. മഹാപ്രളയത്തില്‍ കേരളം തകര്‍ന്നുപോയി. ഇനി സംസ്ഥാനത്തെ പുനര്‍നിര്‍മ്മിക്കാന്‍ വേണ്ടിയുള്ള കൂട്ടായ പ്രവര്‍ത്തനമാണ് വേണ്ടത്. ഓരോ വ്യക്തികളും സംഘടനകളും അതിന് വേണ്ടി കയ്യഴിഞ്ഞ് പ്രവര്‍ത്തിക്കുന്നുണ്ട്. പല സ്ഥലങ്ങളിലും ഓണാഘോഷങ്ങള്‍ ഉള്‍പ്പെടെ വേണ്ടെന്ന് വെച്ചു. ഇപ്പോള്‍ പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തിലെ സിബിഎസ്‌ഇ സ്‌കൂളുകളിലെ കലോല്‍സവം നടത്തേണ്ടെന്ന തീരുമാനത്തിലാണ് അധികൃതര്‍. ഇതിനു വേണ്ടി നീക്കി വെച്ചിരുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മാറ്റിവെച്ചു. ഇതുസംബന്ധിച്ച്‌ തിരുവനന്തപുരം മേഖലാ ഓഫിസര്‍ സ്‌കൂള്‍ മാനേജര്‍മാര്‍ക്കും പ്രിന്‍സിപ്പല്‍മാര്‍ക്കും നിര്‍ദേശം […]