സ്കൂ​ള്‍ ക​ലോ​ത്സ​വം ഡിസംബര്‍ ഏഴ് മുതല്‍ ഒമ്പത് വരെ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ്കൂ​ള്‍ ക​ലോ​ത്സ​വം മൂ​ന്നു ദി​വ​സ​മാ​യി വെ​ട്ടി​ച്ചു​രു​ക്കി. ഡി​സം​ബ​ര്‍ 7,8,9 തി​യ​തി​ക​ളി​ല്‍ ആ​ല​പ്പു​ഴ​യി​ലാ​ണ് ക​ലോ​ത്സ​വം സം​ഘ​ടി​പ്പി​ക്കു​ക. സ്കൂ​ള്‍ ത​ല മ​ത്സ​ര​ങ്ങ​ള്‍ ഒ​ക്ടോ​ബ​ര്‍ 1 മു​ത​ല്‍ 13 വ​രെ​യും സ​ബ് ജി​ല്ലാ​ത​ല മ​ത്സ​ര​ങ്ങ​ള്‍ ഒ​ക്ടോ​ബ​ര്‍ 20 മു​ത​ല്‍ ന​വം​ബ​ര്‍ 3 വ​രെ​യും ന​ട​ത്തും. ജി​ല്ലാ ത​ല മ​ത്സ​ര​ങ്ങ​ള്‍ ന​വം​ബ​ര്‍ 12 മു​ത​ല്‍ 24 വ​രെ സം​ഘ​ടി​പ്പി​ക്കാ​നാ​ണു നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.

ര​ച​നാ മ​ത്സ​ര​ങ്ങ​ള്‍ ജി​ല്ലാ ത​ല​ത്തി​ല്‍ അ​വ​സാ​നി​പ്പി​ക്കും. സം​സ്ഥാ​ന സ്കൂ​ള്‍ കാ​യി​ക​മേ​ള   ഒ​ക്ടോ​ബ​ര്‍ 26, 27, 28 തീ​യ​തി​ക​ളി​ല്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അറിയിച്ചു. പ്ര​ള​യ​ദു​ര​ന്ത​ത്തെ​ത്തു​ട​ര്‍​ന്ന് സ്കൂ​ള്‍ ക​ലോ​ത്സ​വം ഉ​ള്‍​പ്പെ​ടെ​യു​ള്ള മേ​ള​ക​ള്‍ മാ​റ്റി​വ​യ്ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. എ​ന്നാ​ല്‍ ക​ലോ​ത്സ​വം ന​ട​ത്ത​ണ​മെ​ന്ന ശ​ക്ത​മാ​യ ആ​വ​ശ്യം വ​ന്ന​തോ​ടെ​യാ​ണ് സ​ര്‍​ക്കാ​ര്‍ നി​ല​പാ​ടു മാ​റ്റി​യ​ത്. ആ​ര്‍​ഭാ​ടം ഒ​ഴി​വാ​ക്കി പ​ര​മാ​വ​ധി ചെ​ല​വു കുറ​ച്ച്‌ ക​ലോ​ത്സ​വം ന​ട​ത്താ​ന്‍ മാ​നു​വ​ല്‍ പ​രി​ഷ്ക​ര​ണ ക​മ്മി​റ്റി നി​ര്‍​ദേ​ശി​ച്ചു.

ക​ലോ​ത്സ​വ​ത്തി​ന് ഉ​ദ്ഘാ​ട​ന, സ​മാ​പ​ന സ​മ്മേ​ള​ന​ങ്ങ​ള്‍ ഒ​ഴി​വാ​ക്കും. വ​ര്‍​ഷ​ങ്ങ​ളാ​യു​ള്ള സ​ദ്യ​രീ​തി ഒ​ഴി​വാ​ക്കി കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഭ​ക്ഷ​ണം ത​യാ​റാ​ക്കും. മു​ന്‍ വ​ര്‍​ഷ​ങ്ങ​ളി​ല്‍ റ​വ​ന്യു ജി​ല്ലാ​ത​ലം വ​രെ​യു​ണ്ടാ​യി​രു​ന്ന എ​ല്‍​പി, യു​പി മ​ത്സ​ര​ങ്ങ​ള്‍ ഇ​ത്ത​വ​ണ സ്കൂ​ള്‍ ത​ല​ത്തി​ല്‍ ഒ​തു​ക്കും.

കാ​യി​ക മേ​ള തി​രു​വ​ന​ന്ത​പു​ര​ത്തും ശാ​സ്ത്രോ​ത്സ​വം ക​ണ്ണൂ​രി​ലും സ്പെ​ഷ​ല്‍ സ്കൂ​ള്‍ കലോത്സ​വം കൊ​ല്ല​ത്തും ന​ട​ത്തും. ക​ലോ​ത്സ​വ​ത്തി​ല്‍ പ്ര​ധാ​ന പ​ന്ത​ല്‍ ഒ​ഴി​വാ​ക്കും. വി​ജ​യി​ക​ള്‍​ക്കു വ്യ​ക്തി​ഗ​ത ട്രോ​ഫി​ക​ള്‍ ഒ​ഴി​വാ​ക്കും. ക​ലോ​ത്സ​വ ദി​വ​സ​ങ്ങ​ളു​ടെ എ​ണ്ണം കു​റ​യ്ക്കു​ന്ന​തും പരി​ശോ​ധി​ക്കും. മ​ത്സ​ര​ങ്ങ​ള്‍ രാ​ത്രി​യി​ലേ​ക്കു നീ​ളു​ന്ന​തൊ​ഴി​വാ​ക്കാ​ന്‍ വേ​ദി​ക​ളു​ടെ എ​ണ്ണം കൂ​ട്ടാ​നും ശ്ര​മം ന​ട​ത്തും. വി​ജ​യി​ക​ള്‍​ക്ക് ഗ്രേ​സ് മാ​ര്‍​ക്കും ന​ല്‍​കും.

prp

Related posts

Leave a Reply

*