സംസ്ഥാന സ്‌കൂള്‍ കലോത്സവം: പാലക്കാടിന് കിരീടം

ആലപ്പുഴ: 59-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഇഞ്ചോടിഞ്ച് പോരാടി കലാകിരീടം പാലക്കാട് സ്വന്തമാക്കി. 930 പോയിന്‍റാണ് പാലക്കാട് നേടിയത്. 927 പോയിന്‍റുമായി കോഴിക്കോട് അവസാന നിമിഷംവരെ കലാമാമാങ്കത്തിന്‍റെ ഉദ്വേഗം നിലനിര്‍ത്തി. ഇതോടെ തുടര്‍ച്ചയായ 12 വര്‍ഷം കോഴിക്കോട് പുലര്‍ത്തിവന്ന ആധിപത്യമാണ് ഇത്തവണ തകര്‍ക്കപ്പെട്ടത്. തൃശൂര്‍ 903 പോയിന്‍റുമായി മൂന്നാം സ്ഥാനത്തെത്തി. ഇതിനു മുന്‍പ് 2006ലാണ് സ്വര്‍ണക്കപ്പില്‍ മുത്തമിടാന്‍ പാലക്കാടിനു സാധിച്ചിട്ടുള്ളത്. പിന്നീട് 2015ല്‍ കോഴിക്കോടുമായി കിരീടം പങ്കുവച്ചിരുന്നു. 60-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം കാസര്‍ഗോഡ് വച്ച് നടത്താന്‍ […]

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ തുടക്കമാവും

ആലപ്പുഴ: അമ്പത്തിയൊമ്പതാമത് സംസ്ഥാന സ്‌കൂള്‍ കലോല്‍സവ൦ നാളെ ആരംഭിക്കും‍. ഏഴ്, എട്ട്, ഒമ്പത് തീയതികളില്‍ ആലപ്പുഴയിലാണ് കലോത്സവം നടക്കുന്നത്. പ്രളയത്തെ തുടര്‍ന്നുണ്ടായ പ്രത്യേക സാഹചര്യത്തില്‍ കലോത്സവം മൂന്നു ദിവസമായി ചുരുക്കുകയായിരുന്നു. രചനാ മത്സരങ്ങള്‍ ജില്ലാ തലത്തില്‍ മാത്രമായി ചുരുക്കും. ജില്ലാ തലത്തിലെ വിജയികളെ സംസ്ഥാന തലത്തില്‍ മൂല്യനിര്‍ണയം ചെയ്ത് കണ്ടെത്തുകയും ഗ്രേസ് മാര്‍ക്ക് നല്‍കുകയും ചെയ്യും. ആര്‍ഭാടമില്ലാതെ കലോത്സവം നടത്താന്‍ സര്‍ക്കാര്‍ നേരത്തേ തീരുമാനിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി പരമാവധി ഓഡിറ്റോറിയങ്ങളിലും ഹാളുകളിലുമായിരിക്കും മത്സരങ്ങള്‍ക്ക് വേദി കണ്ടെത്തുക. കുടുംബശ്രീയുടെ നേതൃത്വത്തിലാണ് […]

സ്കൂ​ള്‍ ക​ലോ​ത്സ​വം ഡിസംബര്‍ ഏഴ് മുതല്‍ ഒമ്പത് വരെ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ്കൂ​ള്‍ ക​ലോ​ത്സ​വം മൂ​ന്നു ദി​വ​സ​മാ​യി വെ​ട്ടി​ച്ചു​രു​ക്കി. ഡി​സം​ബ​ര്‍ 7,8,9 തി​യ​തി​ക​ളി​ല്‍ ആ​ല​പ്പു​ഴ​യി​ലാ​ണ് ക​ലോ​ത്സ​വം സം​ഘ​ടി​പ്പി​ക്കു​ക. സ്കൂ​ള്‍ ത​ല മ​ത്സ​ര​ങ്ങ​ള്‍ ഒ​ക്ടോ​ബ​ര്‍ 1 മു​ത​ല്‍ 13 വ​രെ​യും സ​ബ് ജി​ല്ലാ​ത​ല മ​ത്സ​ര​ങ്ങ​ള്‍ ഒ​ക്ടോ​ബ​ര്‍ 20 മു​ത​ല്‍ ന​വം​ബ​ര്‍ 3 വ​രെ​യും ന​ട​ത്തും. ജി​ല്ലാ ത​ല മ​ത്സ​ര​ങ്ങ​ള്‍ ന​വം​ബ​ര്‍ 12 മു​ത​ല്‍ 24 വ​രെ സം​ഘ​ടി​പ്പി​ക്കാ​നാ​ണു നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ര​ച​നാ മ​ത്സ​ര​ങ്ങ​ള്‍ ജി​ല്ലാ ത​ല​ത്തി​ല്‍ അ​വ​സാ​നി​പ്പി​ക്കും. സം​സ്ഥാ​ന സ്കൂ​ള്‍ കാ​യി​ക​മേ​ള   ഒ​ക്ടോ​ബ​ര്‍ 26, 27, 28 തീ​യ​തി​ക​ളി​ല്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും […]

ഉദ്ഘാടന-സമാപന ചടങ്ങുകളില്ല; ഈവര്‍ഷത്തെ സ്‌കൂള്‍ കലോത്സവം ആലപ്പുഴയില്‍

ആലപ്പുഴ: ഇത്തവണത്തെ സ്‌കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി. മുന്‍പേ തന്നെ ഇതു തീരുമാനിച്ചിരുന്നു, അതില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. ആഘോഷങ്ങളോ ആരവങ്ങളോ ഇല്ലാതെയുള്ള കലോത്സവമായിരിക്കും നടക്കുക.ഇത്തവണത്തെ കലോത്സവത്തില്‍ ഉദ്ഘാടന-സമാപന ചടങ്ങുകള്‍ ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. ഭക്ഷണത്തിന്റെ ചുമതല കുടുംബശ്രീക്ക് നല്‍കും. എല്‍പി-യുപി കലോത്സവം സ്‌കൂള്‍ തലത്തില്‍ അവസാനിക്കും. കായിക മേള അടുത്തമാസം തിരുവനന്തപുരത്ത് നടക്കും.ശാസ്ത്രമേള നവംബറില്‍ കണ്ണൂരില്‍വെച്ചും നടക്കുന്നതാണ്. അതേസമയം, സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം സെപ്റ്റബറില്‍ കൊല്ലത്ത് നടക്കും. പ്രളയദുരിതമാണ് ഇത്തവണ സ്‌കൂള്‍ […]

ആഘോഷങ്ങളില്ലാതെ ഈ വര്‍ഷത്തെ സംസ്ഥാന സ്കൂള്‍ കലോത്സവം നടത്തും

തിരുവനന്തപുരം: ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം നടത്തുന്നതില്‍ അന്തിമ തീരുമാനമായി. സംസ്ഥാന സ്‌കൂള്‍ കലോത്സവം ആഘോഷം ഇല്ലാതെ നടത്താനും വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നഷ്ടമാക്കരുതെന്നും തീരുമാനമായി. ഇത് സംബന്ധിച്ച ഉത്തരവ് ഇന്ന് ഇറങ്ങും. മുഖ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥരുമായും സാംസ്‌കാരിക പ്രവര്‍ത്തകരുമായും ചര്‍ച്ച നടത്തി. മാന്വല്‍ പരിഷ്‌കരിക്കാനും നീക്കം നടത്തുന്നുണ്ട്. മാന്വല്‍ പരിഷ്‌കരണ സമിതി ഉടന്‍ യോഗം ചേരും. നടപടികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ തത്വത്തില്‍ അംഗീകാരം നല്‍കി. കേരളത്തില്‍ വന്‍ദുരിതം സൃഷ്ടിച്ച പ്രളയത്തില്‍ നിന്നു കരകയറുന്നതിന്‍റെ […]

സംസ്ഥാന സ്കൂള്‍ കലോത്സവം; കിരീടത്തില്‍ വീണ്ടും മുത്തമിട്ട്‌ കോഴിക്കോട്

തൃശൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കോഴിക്കോട് വീണ്ടും ചാമ്പ്യന്മാരായി. തുടര്‍ച്ചയായ പന്ത്രണ്ടാം തവണയാണ് കോഴിക്കോട് കലാകിരീടം കരസ്ഥമാക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനം പിന്നീട് ഉണ്ടാകും. പാലക്കാടിന്‍റെ ആറ് അപ്പിലുകളിലാണ് അന്തിമ തീരുമാനം വരാനുള്ളത്. അഞ്ച്ദിവസം നീണ്ട കലോത്സവ രാവുകള്‍ സമാപിച്ചപ്പോള്‍ 895 പോയിന്‍റുമായാണ് കോഴിക്കോട് ഒന്നാംസ്ഥാനം നിലനിര്‍ത്തിയത്. മത്സര ദിവസങ്ങള്‍ നാലായി കുറച്ച്‌ 24 വേദികളിലാണ് ഇത്തവണത്തെ കലോത്സവം നടന്നത് 893 പോയിന്‍റോടെ പാലക്കാട് രണ്ടാം സ്ഥാനത്തെത്തി. മൂന്നാമതായി മലപ്പുറം 875 പോയിന്‍റ് , കണ്ണൂര്‍ , തൃശൂര്‍ ജില്ലകള്‍ […]

ചെരുപ്പിനുള്ളില്‍ ഒളിക്യാമറ; ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

തൃശൂര്‍: സ്കൂള്‍ കലോത്സവത്തിനിടെ ചെരുപ്പില്‍ ഒളിപ്പിച്ച ക്യാമറയുമായി സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചയാളെ പൊലീസ് പിടികൂടി. കുരിയച്ചിറ ചിയ്യാരം സ്വദേശിയായ നാല്‍പ്പതുകാരനാണ്  പിടിയിലായത്. കലോത്സവ നഗരിയില്‍ ചുറ്റിക്കറങ്ങുന്നയാളുടെ നടത്തത്തിലെ അസ്വാഭാവികതയാണ് പൊലീസ് ശ്രദ്ധിച്ചത്. പന്തികേടു തോന്നിയതിനെത്തുടര്‍ന്ന് ഷാഡോ പൊലീസ് ഇയാളുടെ പിന്നാലെ കൂടുകയായിരുന്നു. ചെരിപ്പില്‍ ഒളിപ്പിച്ചു വച്ച കാമറ കൊണ്ട് ഷൂട്ടിങ് നടത്തുകയാണ് കക്ഷിയെന്ന് ബോധ്യപ്പെട്ടതോടെ കയ്യോടെ പിടി കൂടി. അശ്ലീല ചിത്രങ്ങള്‍ പകര്‍ത്താനായിരുന്നു ഇയാളുടെ ശ്രമമെന്ന് പൊലീസ് പറഞ്ഞു. കാല്‍പ്പാദം മുഴുവന്‍ മറയ്ക്കുന്ന തരത്തിലുള്ള ചെരുപ്പിന്‍റെ മുകള്‍ ഭാഗം മുറിച്ച്‌ […]

കലാമാമാങ്കത്തിന് ഇന്ന്‍ കൊടിയിറക്കം

തൃശൂര്‍: 58-ാംമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് കൊടിയിറക്കം.  കലോത്സവം അവസാന മണിക്കൂറിലേക്ക് അടുക്കുമ്പോള്‍ 874 പോയിന്‍റുമായി കോഴിക്കോട് ജില്ല തന്നെയാണ് മുന്നിട്ട് നില്‍ക്കുന്നത്. കണ്ണൂരിലെ തനിയാവര്‍ത്തനം തൃശൂരില്‍ ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് കോഴിക്കോട്. 868 പോയിന്‍റുമായി പാലക്കാടും 855 പോയിന്‍റുമായി മലപ്പുറവുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ആതിഥേയരായ തൃശൂര്‍, കണ്ണൂര്‍ എന്നീ ജില്ലകള്‍ 846 പോയിന്‍റ് വീതം നേടി തൊട്ടുപിന്നിലുണ്ട്. നാലിനങ്ങളിലാണ് ഇന്ന് മത്സരങ്ങള്‍ ഉള്ളത്. ഹൈസ്ക്കൂള്‍ ഹയര്‍സെക്കണ്ടറി വിഭാഗം നാടോടി നൃത്തം, മിമിക്രി, മോണോ ആക്‌ട് തുടങ്ങിയവയാണ് ഇന്ന് അരങ്ങിലെത്തുന്ന മത്സരങ്ങള്‍. മത്സരങ്ങള്‍ […]

അപ്പീലുകളുടെ ആദിക്യം കുറയ്ക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്

തൃശൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ അനിയന്ത്രിതമായ അപ്പീലുകളുടെ ആദിക്യം കുറയ്ക്കണമെന്ന ആവശ്യവുമായി സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു. അപ്പീലുകള്‍ അനുവദിക്കും മുമ്പ് തങ്ങളുടെ ഭാഗവും കേള്‍ക്കണമെന്നാണ് സര്‍ക്കാരിന്‍റെ വാദം. ഇക്കാര്യത്തില്‍ അടുത്ത വര്‍ഷം തന്നെ നിയന്ത്രണം കൊണ്ടു വരുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് അറിയിച്ചു.

കലാമാമാങ്കത്തിന് നാളെ തിരി തെളിയും; സാംസ്കാരിക നഗരി ഒരുങ്ങികഴിഞ്ഞു

തൃശൂര്‍: ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കമായ അന്‍പത്തിയെട്ടാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് സാംസ്കാരിക നഗരിയില്‍ തിരിതെളിയാന്‍ ഒരു ദിവസം മാത്രം ബാക്കി. ആര്‍ഭാടമൊഴിവാക്കി സര്‍ഗ്ഗാത്മകതയ്ക്ക് പ്രോത്സാഹനം നല്‍കിയാണ് കലോത്സവം നടക്കുക. തേക്കിന്‍കാട്‌ മൈതാനത്തെ പ്രധാനവേദിക്ക് സമീപം ഇന്ന് രാവിലെ വിദ്യാഭ്യാസ ഡയറക്ടർ കൊടിയുയർത്തും.  മത്സരങ്ങള്‍ നാളെ ആരംഭിക്കും. ഉദ്ഘാടനസമ്മേളനത്തിനു മുന്നോടിയായി നാളെ രാവിലെ 8.45 മുതല്‍ 9.30 വരെ 12 മരച്ചുവടുകളില്‍ 14 കലാരൂപങ്ങള്‍ അവതരിപ്പിക്കും. പ്രധാന വേദിക്കു മുമ്പില്‍ ആയിരം കുട്ടികളുടെ മെഗാതിരുവാതിര അരങ്ങേറും. നാളെ രാവിലെ […]