സംസ്ഥാന സ്കൂള്‍ കലോത്സവം; കിരീടത്തില്‍ വീണ്ടും മുത്തമിട്ട്‌ കോഴിക്കോട്

തൃശൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കോഴിക്കോട് വീണ്ടും ചാമ്പ്യന്മാരായി. തുടര്‍ച്ചയായ പന്ത്രണ്ടാം തവണയാണ് കോഴിക്കോട് കലാകിരീടം കരസ്ഥമാക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനം പിന്നീട് ഉണ്ടാകും. പാലക്കാടിന്‍റെ ആറ് അപ്പിലുകളിലാണ് അന്തിമ തീരുമാനം വരാനുള്ളത്.

അഞ്ച്ദിവസം നീണ്ട കലോത്സവ രാവുകള്‍ സമാപിച്ചപ്പോള്‍ 895 പോയിന്‍റുമായാണ് കോഴിക്കോട് ഒന്നാംസ്ഥാനം നിലനിര്‍ത്തിയത്. മത്സര ദിവസങ്ങള്‍ നാലായി കുറച്ച്‌ 24 വേദികളിലാണ് ഇത്തവണത്തെ കലോത്സവം നടന്നത് 893 പോയിന്‍റോടെ പാലക്കാട് രണ്ടാം സ്ഥാനത്തെത്തി. മൂന്നാമതായി മലപ്പുറം 875 പോയിന്‍റ് , കണ്ണൂര്‍ , തൃശൂര്‍ ജില്ലകള്‍ നാലാം സ്ഥാനവും നേടി.  എറണാകുളം (834), കോട്ടയം (798), ആലപ്പുഴ (797), തിരുവനന്തപുരം (796), കൊല്ലം (795), കാസര്‍കോട് (765), വയനാട് (720), പത്തനംതിട്ട (710), ഇടുക്കി (671) എന്നിങ്ങനെയാണ് മറ്റ് ജില്ലകള്‍ക്ക് ലഭിച്ച സ്ഥാനങ്ങള്‍.

2007 ല്‍ കണ്ണൂര്‍ കലോത്സവത്തില്‍ തുടങ്ങിയതാണ് കോ‍ഴിക്കോടിന്‍റെ ജൈത്രയാത്ര. 2015 ല്‍ പാലക്കാട് ഒപ്പമെത്തിയപ്പോള്‍ ഇരു ജില്ലകളും കിരീടം പങ്കുവെച്ചിട്ടുണ്ട്. അടുത്ത വര്‍ഷത്തെ സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ആലപ്പുഴ ജില്ല വേദിയാകും.

 

 

 

 

 

prp

Related posts

Leave a Reply

*