കലാമാമാങ്കത്തിന് ഇന്ന്‍ കൊടിയിറക്കം

തൃശൂര്‍: 58-ാംമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് കൊടിയിറക്കം.  കലോത്സവം അവസാന മണിക്കൂറിലേക്ക് അടുക്കുമ്പോള്‍ 874 പോയിന്‍റുമായി കോഴിക്കോട് ജില്ല തന്നെയാണ് മുന്നിട്ട് നില്‍ക്കുന്നത്. കണ്ണൂരിലെ തനിയാവര്‍ത്തനം തൃശൂരില്‍ ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് കോഴിക്കോട്.

868 പോയിന്‍റുമായി പാലക്കാടും 855 പോയിന്‍റുമായി മലപ്പുറവുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ആതിഥേയരായ തൃശൂര്‍, കണ്ണൂര്‍ എന്നീ ജില്ലകള്‍ 846 പോയിന്‍റ് വീതം നേടി തൊട്ടുപിന്നിലുണ്ട്. നാലിനങ്ങളിലാണ് ഇന്ന് മത്സരങ്ങള്‍ ഉള്ളത്. ഹൈസ്ക്കൂള്‍ ഹയര്‍സെക്കണ്ടറി വിഭാഗം നാടോടി നൃത്തം, മിമിക്രി, മോണോ ആക്‌ട് തുടങ്ങിയവയാണ് ഇന്ന് അരങ്ങിലെത്തുന്ന മത്സരങ്ങള്‍.

മത്സരങ്ങള്‍ വൈകി ആരംഭിക്കുന്നത് മത്സരാര്‍ത്ഥികളുടെ പ്രകടനത്തെ ബാധിക്കുന്നുണ്ട്. പല മത്സരങ്ങളും പുലര്‍ച്ചെ വരെ നീണ്ടുനില്‍ക്കുന്ന സാഹചര്യമായിരുന്നു ഇത്തവണത്തെ കലോത്സവത്തിനുണ്ടായിരുന്നത്. 1130 അപ്പീലുകളാണ് ആകെ ലഭിച്ചത്. വൈകീട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്യും.

 

 

 

prp

Related posts

Leave a Reply

*