അഹിന്ദുക്കളായ ആണ്‍കുട്ടികള്‍ക്കൊപ്പം നടക്കരുത്; പെണ്‍കുട്ടികള്‍ക്ക് വീണ്ടും ഭീഷണി സന്ദേശം

ബംഗളൂരു: അഹിന്ദുക്കളായ ആണ്‍കുട്ടികള്‍ക്കൊപ്പം പെണ്‍കുട്ടികള്‍ നടക്കരുതെന്ന് ഭീഷണി സന്ദേശവുമായി വീണ്ടും ബിജെപി, ബജ്റംഗ്ദള്‍ നേതാക്കള്‍. ബജ്റംഗ്ദള്‍ മുഡിഗരെ യൂണിറ്റിലെ നേതാക്കളാണ് ഇത്തരമൊരു ഭീഷണി സന്ദേശം പ്രദേശത്തെ പെണ്‍കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും അയച്ചത്.

അഹിന്ദുക്കളായ ആണ്‍കുട്ടികളൊടൊപ്പം നടന്നാല്‍ അതിന് വലിയ വിലകൊടുക്കേണ്ടി വരുമെന്നും ഹിന്ദുത്വം സംരക്ഷിക്കുക എന്നത് ബജ്റംഗ്ദളിന്റെ ചുമതലയാണെന്നും സന്ദേശത്തില്‍ പറയുന്നു. അതേസമയം, സന്ദേശത്തെക്കുറിച്ച്‌ അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് വ്യക്തമാക്കി. പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.

മുസ്ലിങ്ങളെ ഇഷ്ടമാണെന്ന് പറഞ്ഞ ഇരുപതുകാരി, സംഘ്പരിവാര്‍ നേതാക്കളുടെ മാനസികപീഡനത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെയാണ് പുതിയ ഭീഷണി.

prp

Related posts

Leave a Reply

*