നടിയെ ആക്രമിക്കല്‍: ദിലീപിന്‍റെ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി പതിനൊന്നിലേക്ക് മാറ്റി

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്‍റെ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി 11 ലേക്ക് മാറ്റി. ഐ ടി ആക്‌ട് കൂടി പരിശോധിച്ച ശേഷം സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കും.

നടിയെ ആക്രമിച്ചത് നീങ്ങിക്കൊണ്ടിരുന്ന വാഹനത്തില്‍ എന്നാണ് ചാര്‍ജ് ഷീറ്റില്‍ പറഞ്ഞിരുന്നത്. എന്നാല്‍ കാണിച്ച ദൃശ്യങ്ങള്‍ നില്‍ക്കുന്ന വാഹനത്തില്‍ വച്ച്‌ പീഡിപ്പിക്കുന്നത് ആണെന്ന് ദിലീപിന്‍റെ അഭിഭാഷകന്‍ മുകുള്‍ റോത്തഗി പറഞ്ഞു. ”ഒറ്റ ദൃശ്യം അല്ല ദിലീപിന്‍റെ അഭിഭാഷകരെ കാണിച്ചത്. പല പല ചെറിയ ദൃശ്യങ്ങള്‍ ആയിരുന്നു. ചിലരുടെ ശബ്ദവും ഈ ദൃശ്യങ്ങളിലുണ്ട്. ദൃശ്യങ്ങള്‍ അടങ്ങുന്ന ഡിസ്‌ക് പോലീസ് രേഖകളുടെ ഭാഗമാണ്. പൊലീസ് റിപ്പോര്‍ട്ടില്‍ ഡിസ്‌കിനെ കേസിന്‍റെ രേഖ അല്ല എന്നാണ് ഹൈക്കോടതി പറയുന്നത്.

ഇരയുടെ സ്വകാര്യത കൂടി കണക്കില്‍ എടുത്താണ് ദൃശ്യങ്ങള്‍ കൈമാറേണ്ട എന്ന് ഹൈക്കോടതി തീരുമാനിച്ചതെന്ന് സുപ്രീം കോടതി പറഞ്ഞു. മഞ്ജു വാര്യരോട് ദിലീപിന് എതിരെ ചില കാര്യങ്ങള്‍ പറഞ്ഞതാണ് ഇരയോട് വൈരാഗ്യത്തിന് കാരണമെന്നാണ് പറയുന്നത്‌” റോത്തഗി പറഞ്ഞു. ഡിസ്‌ക് കൈമാറുന്നതിന്നെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹരീന്‍ റാവല്‍ ഹാജരായി.

prp

Related posts

Leave a Reply

*