പൊലീസിലെ ക്രിമിനലുകള്‍ക്കെതിരെ നടപടി എടുക്കാന്‍ ഡി.ജി.പിയുടെ അനുമതി

തിരുവനന്തപുരം: ക്രിമിനല്‍ കേസുകളില്‍ പ്രതികളായ 53 പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ അനുമതി നല്‍കി. ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ഉദ്യോസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പി (ക്രൈം) അദ്ധ്യക്ഷനായ സമിതി ബെഹ്‌റയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു,​ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിലവി​ല്‍ കോടതിയില്‍ കേസുകള്‍ ഉണ്ടെങ്കില്‍ അതിലെ അന്തിമവിധി വന്നശേഷം മതി അച്ചടക്ക നടപടി സ്വീകരിക്കുന്നതെന്നും ഡി.ജി.പി നിര്‍ദ്ദേശിച്ചു. സ്ത്രീപീഡനം, കൊലപാതക ശ്രമം, കുട്ടികളെ പീഡിപ്പിക്കുക തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ […]

എ ഡി ജി പിയുടെ മകള്‍ക്ക് മാത്രമായി പ്രത്യേക പരിഗണനയില്ല; അറസ്റ്റ് തടയില്ലെന്ന് ഹൈക്കോടതി

കൊച്ചി: പോലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദിച്ച കേസില്‍ ത അറസ്റ്റ് തടയണമെന്ന എ.ഡി.ജി.പി സുദേഷ് കുമാറിന്‍റെ മകള്‍ സ്‌നിഗ്ദ്ധയുടെ ആവശ്യം തള്ളി ഹൈക്കോടതി . അറസ്റ്റ് തടയാന്‍ കഴിയില്ലെന്ന് പറഞ്ഞ കോടതി, രാജ്യത്തെ ഏത് പൗരനേയും പോലെയാണ് എ.ഡി.ജി.പിയുടെ മകളെന്നും വ്യക്തമാക്കി. ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് വേണമെന്ന സ്‌നിഗ്ദ്ധയുടെ ആവശ്യവും കോടതി തള്ളി. അക്രമത്തില്‍ പോലീസ് ഡ്രൈവര്‍ക്ക് ഗുരുതരമായ മര്‍ദനമേറ്റിട്ടുണ്ടെന്നും ഇത് നിസാരമായി കാണാവുന്ന സംഭവമല്ലെന്നും പറഞ്ഞ കോടതി എ.ഡി.ജി.പിയുടെ മകള്‍ എന്തിനാണ് അറസ്റ്റിനെ ഭയപ്പെടുന്നതെന്നും ചോദിച്ചു. കോടതിയുടെ […]

ദാസ്യപ്പണിയില്‍ പൊലീസിന് മുഖ്യമന്ത്രിയുടെ താക്കീത്

തിരുവനന്തപുരം : ദാസ്യപ്പണി വിവാദത്തില്‍ പൊലീസിന് മുഖ്യമന്ത്രി പിണറായി വിജയന്റെ താക്കീത്. വിവാദങ്ങള്‍ സര്‍ക്കാരിനെ മോശമായി ബാധിച്ചു. പൊലീസുകാരെയും ക്യാംപ് ഫോളോവര്‍മാരെയും ഒപ്പം നിര്‍ത്തണം. ഓരോ മാധ്യമവാര്‍ത്തകള്‍ ഉദ്ധരിച്ചായിരുന്നു മുഖ്യമന്ത്രി പൊലീസ് ഓഫീസര്‍മാരുടെ ഉന്നതതല യോഗത്തില്‍ വിമര്‍ശനം ഉന്നയിച്ചത്. അടിമപ്പണി പൊലീസില്‍ അനുവദിക്കില്ല. ഉയര്‍ന്ന ജനാധിപത്യ മൂലമുള്ള കേരള സമൂഹത്തില്‍ പൊലീസും അതനുസരിച്ച്‌ ഉയര്‍ന്ന് പ്രവര്‍ത്തിക്കണമായിരുന്നു. ചില ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് കടുത്ത വീഴ്ചയുണ്ടായി. ഇത് അനുവദിക്കാനാകില്ല. ചില ഉദ്യോഗസ്ഥരുടെ ഭാഗത്ത് വര്‍ക്കിംഗ് അറേഞ്ച്‌മെന്റിന്റെ ഭാഗമായി പൊലീസുകാര്‍ […]

പരാതിക്കാരിയെ അധിക്ഷേപിച്ച് പിങ്ക് പോലീസ്

കൊച്ചി: ഉപജീവനത്തിനായി പെട്ടിക്കട നടത്തുന്ന സ്ത്രീയെ പിങ്ക് പൊലീസ് പൊതുജനമധ്യത്തില്‍ അഭിസാരികയെന്ന് വിളിച്ച്‌ അധിക്ഷേപിച്ചതായി പരാതി. എറണാകുളം മറൈന്‍ ഡ്രൈവില്‍ ഗോശ്രീ പാലത്തിന് സമീപം തട്ടുകട നടത്തുന്ന പ്രസന്ന എന്ന സ്ത്രീ തര്‍ക്ക പരിഹാരത്തിനായി പൊലീസിനെ വിളിച്ചപ്പോഴാണ് ദുരനുഭവം ഉണ്ടായത്. ഇക്കാര്യം ചൂണ്ടിക്കാട്ടി എറണാകുളം പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. പരാതി സ്വീകരിച്ച കമ്മിഷണര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. പ്രസന്നയുടെ പെട്ടികടയുടെ സമീപം മഴക്കോട്ട് വില്‍ക്കുന്ന മറ്റൊരാള്‍ എത്തിയതാണ് പ്രശ്‌നങ്ങളുടെ തുടക്കം. മഴക്കോട്ട് കച്ചവടം തന്‍റെ കടയെ മറയ്‌ക്കുന്നുവെന്നും […]

പൊലീസ് ഡ്രൈവര്‍ക്കെതിരെ എഡിജിപിയുടെ മകള്‍ നല്‍കിയ പരാതിയിലെ വാദം പൊളിയുന്നു

തിരുവനന്തപുരം: എഡിജിപി സുദേഷ് കുമാറിന്‍റെ മകള്‍ പൊലീസ് ഡ്രൈവര്‍ക്കെതിരെ നല്‍കിയ പരാതിയിലെ വാദം പൊളിയുന്നു. ഗവാസ്‌ക്കര്‍ തന്‍റെ കാലില്‍ വാഹനം കയറ്റിയെന്ന് ആരോപിച്ചായിരുന്നു ഇവര്‍ മ്യൂസിയം പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ ഓട്ടോറിക്ഷ ഇടിച്ചെന്ന പേരിലാണ് ഇവര്‍ തിരുവനന്തപുരത്തെ എസ്പി ഫോര്‍ട്ട് ആശുപത്രിയില്‍ ചികിത്സ തേടിയതെന്നാണ് പുതിയതായി എത്തുന്ന വിവരം. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ എഡിജിപിയുടെ മകളുടെ മൊഴി ഇന്നെടുക്കും. ഔദ്യോഗിക വാഹനം ഗവാസ്‌ക്കര്‍ കാലിലൂടെ കയറ്റി പരിക്കേല്‍പ്പിച്ചുവെന്നായിരുന്നു പരാതി. എന്നാല്‍ ശരീരത്തിലുള്ള പാടുകള്‍ ഓട്ടോ […]

ദാസ്യപ്പണിയിലെ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം; ക്യാമ്പ് ഫോളോവേഴ്‌സ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി

തിരുവനന്തപുരം: പൊലീസിലെ ദാസ്യപ്പണിയിലെ അന്വേഷണം അട്ടിമറിക്കാന്‍ നീക്കം. ക്യാമ്പ് ഫോളോവേഴ്‌സ് അസോസിയേഷന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ക്യാമ്പ് ഫോളോവര്‍ന്മാരെ കൊണ്ട് അനുകൂല മൊഴി നല്‍കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. എസ്പി ക്യാമ്പില്‍ നിന്നും വീട്ടുജോലിക്ക് പോയവരെ സ്വാധീനിക്കുന്നു. അസിസ്റ്റന്റ് കമാന്‍ഡന്റ് സമ്മര്‍ദ്ദം ചെലുത്തിയെന്ന് ക്യാമ്പ് ഫോളോവേഴ്‌സ് പരാതിയില്‍ പറയുന്നു. ഡിജിപിയുടെ ഉത്തരവ് വന്നതിന് ശേഷവും ദാസ്യപ്പണി തുടരുന്നു. തിരുവനന്തപുരം റൂറല്‍ എസ്പിയുടെ ഓഫീസ് പണിക്കായി ഏഴ് പേരെ നിയോഗിച്ചു. ഓഫീസ് കെട്ടിട ജോലിക്കാണ് ക്യാമ്പ് ഫോളോവര്‍മാരെ നിയോഗിച്ചതെന്നും പരാതിയില്‍ […]

ഇനിമുതല്‍ സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനിലും ലോക്കപ്പുകളിലും കാമറ

തിരുവനന്തപുരം: കസ്റ്റഡി മരണങ്ങളുടെ പേരില്‍ പൊലീസ് പ്രതിക്കൂട്ടിലായ സാഹചര്യത്തില്‍ ലോക്കപ് റൂമുകളില്‍ ഉള്‍പ്പെടെ പൊലീസ് സ്‌റ്റേഷനുകളില്‍ കാമറ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതോടൊപ്പം കുറ്റം തെളിയിക്കുന്നതിന് മര്‍ദന മുറകള്‍ സ്വീകരിക്കുന്നത് ഒഴിവാക്കാനും കര്‍ശന നിര്‍ദേശമുണ്ട്. നിര്‍ദേശങ്ങള്‍ പാലിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ സര്‍ക്കുലറില്‍ വ്യക്തമാക്കി. സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഏഴു ദിവസത്തിനകം കാമറ സ്ഥാപിക്കും. രാത്രിദൃശ്യങ്ങള്‍ ഉള്‍പ്പെടെ പതിയുന്ന എച്ച്‌ഡി കാമറ സ്ഥാപിക്കാനാണ് നിര്‍ദേശം. ഒരു മാസത്തെ ദൃശ്യങ്ങള്‍ സൂക്ഷിച്ചുവയ്ക്കുന്നതിനുള്ള സംവിധാനവും […]

തമിഴ് റോക്കേഴ്സിന് പണികിട്ടി; അഡ്മിന്‍ പിടിയിലായതിന് പിന്നാലെ വെസ്ബൈറ്റും  ബ്ലോക്ക് ചെയ്തു

സിനിമ ഇറങ്ങുന്നതിന് മുമ്പ് തന്നെ പ്രിന്‍റ് ഓണ്‍ലൈനില്‍ എത്തിക്കും എന്ന് ഭീഷണി മുഴക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്ന ഒരു സംഘമാണ് തമിഴ് റോക്കേഴ്സ് ഡോട്ട് കോം. പല ചിത്രങ്ങളും തീയറ്ററില്‍ എത്തുന്നതിന് ഒപ്പം തന്നെ ഇവരിലൂടെ ഇന്‍റര്‍നെറ്റിലും എത്തിയിരുന്നു. എന്നാല്‍ തമിഴ് റോക്കേഴ്സിന് കേരള പോലീസ് പണി കൊടുത്തു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തമിഴ് റോക്കേഴ്സ് സംഘത്തിന്‍റെ തലവന്‍  ഗൗരിശങ്കറിനെ പിടികൂടിയതിന് പിന്നാലെ വെസ്ബൈറ്റും  ബ്ലോക്ക് ചെയ്തു എന്നാണ് വിവരം. തമിഴ് റോക്കേഴ്സിന്‍റെ  www.tamilrockers.tv, www.tamilrockers.ax, www.tamilrockers.ro എന്നീ […]

മൂന്നു പതിറ്റാണ്ടിലേറെയായി പോലീസുകാരെ വട്ടംകറക്കി കൊണ്ടിരിക്കുന്ന സുകുമാരക്കുറുപ്പ് സൗദിയില്‍?

തിരുവനന്തപുരം: ചാക്കോ വധക്കേസില്‍ കേരളാ പോലീസ് മൂന്നു പതിറ്റാണ്ടിലേറെയായി തെരയുന്ന പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് സൗദി അറേബ്യയില്‍ സുരക്ഷിതനായുണ്ടെന്ന് വിവരം. ഇസ്ലാം മതം സ്വീകരിച്ച്‌ മുസ്തഫ എന്ന പേരില്‍ മദീനയിലെ ഒരു മുസ്ലിം പള്ളിയിലാണ് സുകുമാരക്കുറുപ്പ് ഇപ്പോഴുള്ളതെന്നാണ് വിവരം. കേരളാ പൊലീസിന്‍റെ  പ്രത്യേക അന്വേഷണസംഘം ഉടന്‍ സൗദിയിലേക്ക് പോകുമെന്നു സൂചനയുണ്ട്. ഇസ്ലാം മതം സ്വീകരിച്ച സുകുമാരക്കുറുപ്പ് മുസ്തഫ എന്ന പേരാണ് സ്വീകരിച്ചിരിക്കുന്നത്. 72 വയസ് പ്രായമുള്ള കുറുപ്പ് മദീനയിലെ ഒരു മുസ്ലിം പള്ളിയില്‍ ഖത്തീബിനെ മതകാര്യങ്ങളില്‍ സഹായിച്ചു കഴിയുകയാണെന്നും നാട്ടിലേക്കു മടങ്ങാന്‍ […]

മോഷ്ടിക്കപ്പെടുന്ന മൊബൈല്‍ ഫോണുകള്‍ കണ്ടെത്താന്‍ ആപ്ലിക്കേഷനുമായി കേരള പൊലീസ്

തിരുവനന്തപുരം: മോഷ്ടിക്കപ്പെടുന്ന മൊബൈല്‍ ഫോണുകള്‍ കണ്ടെത്താന്‍ പുതിയ ആപ്ലിക്കേഷനുമായി കേരള പൊലീസ്. കേരളത്തിലെ മൊബൈല്‍ ഫോണ്‍ ഷോപ്പുകള്‍ക്കും ടെക്നീഷ്യന്മാര്‍ക്കും വേണ്ടിയാണ് പുതിയ ഓണ്‍ലൈന്‍ വെബ് ആപ്ലിക്കേഷന്‍ ‘ഐ ഫോര്‍ മൊബ്’ നിര്‍മിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്നു നഷ്ടപ്പെടുന്ന മൊബൈല്‍ ഫോണുകള്‍ ഐഎംഇഐ നമ്പര്‍ മുഖേന തിരിച്ചറിയുന്നതിനും ഉടമയ്ക്ക് തിരികെ ലഭ്യമാക്കുന്നതിനും ആപ്ലിക്കേഷന്‍ സഹായിക്കും. മോഷ്ടിക്കപ്പെടുന്നതും കാണാതാവുന്നതുമായ മൊബൈല്‍ ഫോണുകളുടെ ഐഎംഇഐ നമ്പര്‍ പൊലീസ് വെബ്പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തും. ഇത്തരം ഫോണുകള്‍ അണ്‍ലോക്ക് ചെയ്യാനോ നന്നാക്കാനോ ടെക്നീഷ്യന്മാരിലേക്കെത്തിയാല്‍ പൊലീസിന് അവ പെട്ടെന്ന് കണ്ടെത്താന്‍ വെബ്പോര്‍ട്ടല്‍ മുഖേന […]