താജ് മഹലിനുള്ളില്‍ യുവാക്കളുടെ ശിവപൂജ -VIDEO

ആഗ്ര: താജ് മഹലിനുള്ളില്‍ ശിവപൂജ നടത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. രണ്ട് യുവാക്കള്‍ ശിവപൂജ നടത്തുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്. താജ് മഹലിന് സുരക്ഷ നല്‍കുന്ന സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് സംഭവത്തെക്കുറിച്ച്‌ അന്വേഷണം ആരംഭിച്ചു. താജ് മഹല്‍ തേജോ മഹല്‍ എന്ന ശിവ ക്ഷേത്രം നിന്നയിടമാണെന്ന വാദവുമായി സംഘ പരിവാര്‍ സംഘടനകള്‍ എത്തിയതിനു പിന്നാലെയാണ് ഇത്തരമൊരു വീഡിയോ പുറത്തു വന്നത്. രണ്ട് യുവാക്കള്‍ ശവകുടീരത്തിനുള്ളില്‍ ശിവനെ പൂജിക്കുന്നത് മറ്റൊരു യുവാവ് മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. നേരത്തെ താജ്മഹല്‍ […]

വൈറലായി മാറി മുകേഷ് അംബാനിയുടെ മകന്‍റെ വിവാഹ ക്ഷണക്കത്ത്-VIDEO

ഇന്ത്യയിലെ സമ്പന്ന ബിസിനസുകാരനായ മുകേഷ് അംബാനിയുടെ മൂത്ത മകനായ ആകാശ് അംബാനി വിവാഹത്തിന് തയ്യാറെടുത്ത് നില്‍ക്കുകയാണ്. വിവാഹത്തിന് മുമ്പ് തന്നെ ആകാശ് അംബാനിയുടെ വിവാഹ ക്ഷണക്കത്ത് വൈറലായി കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ തന്നെ ഏറ്റവും വിലയേറിയ ക്ഷണക്കത്താണ് ഇത്. ഒന്നര ലക്ഷം രൂപ വില വരുന്ന കത്തിന്‍റെ ചിത്രങ്ങളും വിഡിയോയും സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. സ്വര്‍ണം കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന ക്ഷണക്കത്ത് മനോഹരമായാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ക്ഷണക്കത്ത് ഇത്ര ഗംഭീരമാണെങ്കില്‍ വിവാഹത്തിന്‍റെ കാര്യം പിന്നെ പറയേണ്ടി കാര്യമുണ്ടോ. ആ ആര്‍ഭാട കല്യാണം […]

ചെന്നൈയിലെ ഹോട്ടലില്‍ ഭക്ഷണം വിളമ്പാന്‍ റോബോട്ടുകള്‍-VIDEO

ചെന്നൈ: ഭക്ഷണശാലകളില്‍ ഭക്ഷണം വിളമ്പാന്‍ മനുഷ്യരേക്കാള്‍ കഴിവുള്ള റോബോട്ടുകള്‍ എന്നൊക്കെ വാര്‍ത്തകള്‍ വായിച്ചിരിക്കാം. എന്നാല്‍ ഇത് നമ്മുടെ കയ്യെത്തും ദൂരത്ത് എത്തിയിരിക്കുകയാണ്. ചെന്നൈ സെമ്മന്‍ചേരിയിലെ  ഹോട്ടല്‍ പൂര്‍ണമായും നിര്‍മ്മിച്ചിരിക്കുന്നത് ഒരു റോബേട്ടിക് പശ്ചാത്തലത്തിലാണ്.   ഭക്ഷണശാലയില്‍ മുഴുവനും നിയോണ്‍ ലൈറ്റുകളാല്‍ റോബോട്ടിന്‍റെ ഡിസ്പ്ലേയും ഇവിടെ ഒരുക്കിയിട്ടുണ്ട്. മുഖമില്ലാത്ത നാല് റോബോട്ടുകളാണ് വെയ്റ്റര്‍മാരായി ജോലി ചെയ്യുന്നത്. ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്ത റോബോട്ടുകളാണിത്. ഇന്ത്യയിലെ ആദ്യത്തെ റോബോട്ട് ജോലിചെയ്യുന്ന സ്ഥാപനം എന്ന പ്രത്യേകതയും ഇതിനുണ്ട്. ബാറ്ററി ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്ന ഇവയെ നിയന്ത്രിക്കുന്നത് […]

62 അടി ഉയരമുള്ള കെട്ടിടത്തിന് മുകളില്‍ നിന്ന് സാഹസിക പ്രവര്‍ത്തനം നടത്തിയ യുവാവ് വീണ് മരിച്ചു

ബെയ്ജിംഗ്: സുരക്ഷാ സജ്ജീകരണങ്ങളൊന്നുമില്ലാതെ 62നിലക്കെട്ടിടത്തിനു മുകളില്‍ തൂങ്ങിക്കിടന്ന് പുള്‍ അപ് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് മരിച്ചു. ചൈനീസ് സൂപ്പര്‍മാന്‍ എന്നറിയപ്പെടുന്ന വൂ യോങ്നിങ് എന്ന ഇരുപത്താറുകാരനാണ് അഭ്യാസത്തിനിടെ വീണുമരിച്ചത്. ഒരു വിധത്തിലുള്ള സുരക്ഷയും സ്വീകരിക്കാതെ സാഹസികത അവതരിപ്പിച്ചിരുന്നയാളാണ് വു യോങ്നിങ്. നവംബര്‍ എട്ടിനായിരുന്നു വു യോങ്നിങ് തന്‍റെ വെയ്ബോ അക്കൗണ്ടില്‍ അവസാനമായി വീഡിയോ പോസ്റ്റ് ചെയ്തതെന്നും, മരണം നടന്ന് ഒരു മാസത്തിന് ശേഷം ഡിസംബര്‍ 8 നാണ് യോങ്നിങിന്‍റെ കാമുകി  മരണം അറിയിച്ചതെന്നും ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 62 അടി ഉയരമുള്ള […]

ദംഗല്‍ നടി സൈറ വസിമിന് നേരെ ലൈംഗിക അതിക്രമം; മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതി പിടിയില്‍

മുംബൈ: വിമാനയാത്രയ്ക്കിടെ ബോളിവുഡ് യുവ നടി സൈറ വസിമിന് നേരെ ലൈംഗിക അതിക്രമം നടത്തിയ ആള്‍ പൊലീസ് പിടിയില്‍. മുംബൈയിലെ ബിസിനസ്സുകാരനായ വികാസ് സച്ചദേവ് ആണ് അറസ്റ്റിലായത്. നടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പോക്സോ നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ഞായറാഴ്ച പുലര്‍ച്ചെ വിസ്താര എയര്‍ലൈന്‍സ് വിമാനത്തില്‍ ഡല്‍ഹിയില്‍നിന്ന് മുംബൈയിലെയ്ക്ക് വരുമ്പോഴാണ് നടിയ്ക്ക് നേരെ ലൈംഗിക അതിക്രമം നടന്നത്. പിന്‍സീറ്റിലിരുന്നയാള്‍ ആദ്യം കാലെടുത്ത് തന്‍റെ സീറ്റില്‍വെച്ചു. പിന്നെ, താന്‍ പാതിമയക്കത്തിലായിരിക്കുമ്പോള്‍ കഴുത്തിലും പിന്നിലും കാലുകൊണ്ട് ഉരസിയെന്നും സൈറ പറഞ്ഞു. പെരുമാറ്റം മൊബൈല്‍ ക്യാമറയില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചെങ്കിലും […]

വീഡിയോ ചിത്രീകരിക്കുന്നതിനിടെ യുവാവിന്‍റെ തല ഓവനില്‍ കുടുങ്ങി-VIDEO

ലണ്ടന്‍: യൂട്യൂബില്‍ അപ്ലോഡ് ചെയ്യുന്നതിനായി വീഡിയോ ചിത്രീകരിക്കുന്നതിനിടെ 22കാരനായ യുവാവിന്‍റെ തല മൈക്രോവേവ് ഓവനില്‍ കുടുങ്ങി. ബ്രിട്ടനിലാണ് സംഭവം നടന്നത്. പ്ലാസ്റ്ററിങ് പദാര്‍ഥം കുഴച്ച ശേഷം മൈക്രോ വേവ് ഓവനുള്ളില്‍ നിറച്ച്‌ അതിലേക്ക് മുഖം അതില്‍ അമര്‍ത്തുന്നതിലൂടെ മുഖത്തിന്‍റെ ആകൃതി സൃഷ്ടിക്കുന്ന വീഡിയോ ചിത്രീകരിക്കുക എന്നതായിരുന്നു യുവാവിന്‍റെയും സുഹൃത്തുക്കളുടെയും ലക്ഷ്യം. എന്നാല്‍ സംഭവിച്ചത് മറ്റൊന്നായിപ്പോയെന്നു മാത്രം. മുഖത്തിന്‍റെ ആകൃതി സൃഷ്ടിക്കുന്നതിന്‍റെ ഭാഗമായി പ്ലാസ്റ്ററിങ് പദാര്‍ഥം മൈക്രോ വേവിനുള്ളില്‍ കുഴച്ച്‌ നിറച്ചു. തുടര്‍ന്ന് തലയില്‍ ഒരു പ്ലാസ്റ്റിക് കൂടും ശ്വസിക്കാനുള്ള […]

ജാക്കി ചാന്‍റെ ജിമിക്കി കമ്മല്‍ ഡാന്‍സ് വൈറല്‍ -VIDEO

റഷ്യന്‍ സുന്ദരിമാരുടെ തകര്‍പ്പന്‍ ഡാന്‍സിലൂടെയായിരുന്നു ജിമിക്കി കമ്മല്‍ തരംഗം ലോകം മുഴുവന്‍ വ്യാപിച്ച കാര്യം മലയാളികള്‍ പോലും  അറിഞ്ഞത്. അതിനുശേഷം തനിക്ക് കേട്ടാലും കേട്ടാലും മതി വരാത്ത പാട്ടാണ് ജിമിക്കി കമ്മല്‍ എന്നു പറഞ്ഞ് ബോളിവുഡ് താരം അഭിഷേക് ബച്ചനും രംഗത്തെത്തി. ഇപ്പോഴിതാ സാക്ഷാല്‍ കുന്‍ഫു ഗുരു ജാക്കി ചാന്‍ ആണ് ജിമിക്കി കമ്മല്‍ പാട്ടിനൊപ്പം ഡാന്‍സ് കളിച്ചിരിക്കുന്നത്. വാസ്തവത്തില്‍ ജാക്കി ചാന്‍റെ കുംഫു എന്ന സിനിമയിലെ ഗാനരംഗമാണ് എഡിറ്റ് ചെയ്ത് ജിമിക്കി കമ്മല്‍ പാട്ടിനൊപ്പം ചുവട് […]

രാജസ്ഥാനില്‍ ലൗജിഹാദ് ആരോപിച്ച്‌ മുസ്ലിം യുവാവിനെ തീയിട്ടു കൊന്നു- VIDEO

രാജസ്ഥാന്‍:  ലൗജിഹാദ് ആരോപിച്ച്‌ രാജസ്ഥാനില്‍ മുസ്ലിം യുവാവിനെ തീയിട്ടു കൊന്നു. രാജസ്ഥാനിലെ രജ്സമന്ദ് ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. പശ്ചിമബംഗാളിലെ മാല്‍ദ ജില്ലയില്‍ നിന്നുള്ള മുഹമ്മദ് അഫ്റാസുല്‍ എന്ന യുവാവിനെ ശംഭുലാല്‍ രെഗാര്‍ എന്നയാള്‍ മര്‍ദ്ദിക്കുകയും പിന്നീട് തീ കൊളുത്തി കത്തിക്കുന്നതിന്‍റെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. ജോലിയുണ്ടെന്ന് പറഞ്ഞാണ് ശംഭുലാല്‍ അഫ്റാസിനെ കൊണ്ടു പോയത്. പിന്നീട് ശംഭുലാല്‍ ഇയാളെ മഴുകൊണ്ട് മര്‍ദ്ദിക്കുകയും പിന്നീട് തീയിടുകയുമായിരുന്നു. സംഭവത്തിന്‍റെ ഓരോ വിശദാംശങ്ങളും ചിത്രീകരിക്കാനായി പ്രതിക്ക് ഒരു സുഹൃത്തിന്‍റെ സഹായവും […]

ഇറ്റാലിയന്‍ കടല്‍ തീരത്ത് ‘വാട്ടര്‍ സ്പൗട്ട്’- VIDEO

റോം:  കടല്‍ തീരത്ത് ‘വാട്ടര്‍ സ്പൗട്ട്’ (നീര്‍ച്ചുഴിസ്തംഭം) പ്രത്യക്ഷപ്പെട്ടു. ഇറ്റലിയിലെ  വടക്കു പടിഞ്ഞാറന്‍ തീരനഗരമായ സാന്‍ റെമോയ്ക്കു സമീപത്തെ കടലിലാണ് അപൂര്‍വ പ്രതിഭാസം ഉണ്ടായത്. സാന്‍ റെമോ ഹാര്‍ബറിലാണ് ഇതു ദൃശ്യമായത്. പിന്നീട് വാട്ടര്‍ സ്പൗട്ട് ചുഴലിക്കാറ്റായി മാറി. ഇതു നഗരത്തില്‍ വീശിയടിക്കുകയും ചെയ്തു എന്നു അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ ചുഴലിക്കാറ്റില്‍ അനവധി കെട്ടിടങ്ങളുടെ മേല്‍ക്കൂരയ്ക്കും വാഹനങ്ങളും തകര്‍ന്നു. ആളുകള്‍ സുരക്ഷിതരാണ് എന്നാണ് ലഭിക്കുന്ന വിവരം. അസാധാരണമായ കാലാവസ്ഥാ പ്രതിഭാസമായ വാട്ടര്‍ സ്പൗട്ട് കണ്ടവര്‍ ഇതിന്‍റെ ദൃശ്യങ്ങള്‍ […]

”കണികാണും നേരം കമലനേത്രന്‍റെ ..” മലയാളികളുടെ മനം കവര്‍ന്ന് വീണ്ടും കുഞ്ഞു ശിവ

‘അമ്പലപ്പുഴേ ഉണ്ണിക്കണ്ണനോട് നീ’ എന്ന പാട്ടിലൂടെ മലയാളികളുടെ മനം കവര്‍ന്ന കുഞ്ഞുതാരമാണ് ധോണിയുടെ മകള്‍ സിവ. ഏവരെയും ഞെട്ടിച്ച്‌ കൊണ്ട് ശിവ പാടിയ പാട്ട് മലയാളികളുടെ മനസില്‍ ഇടം പിടിച്ചിരുന്നു. ഇപ്പോഴിതാ വീണ്ടും കണ്ണനെ സ്തുതിച്ചുകൊണ്ട് കുഞ്ഞു ശിവ വീണ്ടും മലയാളികളുടെ മനം കവര്‍ന്നിരിക്കുകയാണ്. ‘കണികാണും നേരം കമലനേത്രന്‍റെ ..’ എന്ന് തുടങ്ങുന്ന ഗാനമാണ്  ശിവ പാടിയത്. വീഡിയോ കാണാം. ധോണിയുടെ വീട്ടിലെ മലയാളിയായ ആയ ഷീലയായിരുന്നു സിവയെ പാട്ടുപഠിപ്പിക്കുന്നത്. വളരെ പെട്ടന്ന് തന്നെ സിവ മലയാളം പാട്ട് […]