”കണികാണും നേരം കമലനേത്രന്‍റെ ..” മലയാളികളുടെ മനം കവര്‍ന്ന് വീണ്ടും കുഞ്ഞു ശിവ

‘അമ്പലപ്പുഴേ ഉണ്ണിക്കണ്ണനോട് നീ’ എന്ന പാട്ടിലൂടെ മലയാളികളുടെ മനം കവര്‍ന്ന കുഞ്ഞുതാരമാണ് ധോണിയുടെ മകള്‍ സിവ. ഏവരെയും ഞെട്ടിച്ച്‌ കൊണ്ട് ശിവ പാടിയ പാട്ട് മലയാളികളുടെ മനസില്‍ ഇടം പിടിച്ചിരുന്നു.

ഇപ്പോഴിതാ വീണ്ടും കണ്ണനെ സ്തുതിച്ചുകൊണ്ട് കുഞ്ഞു ശിവ വീണ്ടും മലയാളികളുടെ മനം കവര്‍ന്നിരിക്കുകയാണ്. ‘കണികാണും നേരം കമലനേത്രന്‍റെ ..’ എന്ന് തുടങ്ങുന്ന ഗാനമാണ്  ശിവ പാടിയത്. വീഡിയോ കാണാം.

ധോണിയുടെ വീട്ടിലെ മലയാളിയായ ആയ ഷീലയായിരുന്നു സിവയെ പാട്ടുപഠിപ്പിക്കുന്നത്. വളരെ പെട്ടന്ന് തന്നെ സിവ മലയാളം പാട്ട് പഠിക്കുമെന്ന് ഷീല പറഞ്ഞിരുന്നു.

യൂട്യൂബില്‍നിന്നും ഡൗണ്‍ലോഡ് ചെയ്തെടുത്ത ഗാനത്തിലെ മലയാളം വാക്കുകള്‍ സിവ അനായാസം പഠിച്ചെടുക്കുകയാണ്. ഏതായാലും വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു.

Related posts

Leave a Reply

*