62 അടി ഉയരമുള്ള കെട്ടിടത്തിന് മുകളില്‍ നിന്ന് സാഹസിക പ്രവര്‍ത്തനം നടത്തിയ യുവാവ് വീണ് മരിച്ചു

ബെയ്ജിംഗ്: സുരക്ഷാ സജ്ജീകരണങ്ങളൊന്നുമില്ലാതെ 62നിലക്കെട്ടിടത്തിനു മുകളില്‍ തൂങ്ങിക്കിടന്ന് പുള്‍ അപ് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് മരിച്ചു. ചൈനീസ് സൂപ്പര്‍മാന്‍ എന്നറിയപ്പെടുന്ന വൂ യോങ്നിങ് എന്ന ഇരുപത്താറുകാരനാണ് അഭ്യാസത്തിനിടെ വീണുമരിച്ചത്.

ഒരു വിധത്തിലുള്ള സുരക്ഷയും സ്വീകരിക്കാതെ സാഹസികത അവതരിപ്പിച്ചിരുന്നയാളാണ് വു യോങ്നിങ്. നവംബര്‍ എട്ടിനായിരുന്നു വു യോങ്നിങ് തന്‍റെ വെയ്ബോ അക്കൗണ്ടില്‍ അവസാനമായി വീഡിയോ പോസ്റ്റ് ചെയ്തതെന്നും, മരണം നടന്ന് ഒരു മാസത്തിന് ശേഷം ഡിസംബര്‍ 8 നാണ് യോങ്നിങിന്‍റെ കാമുകി  മരണം അറിയിച്ചതെന്നും ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

62 അടി ഉയരമുള്ള കെട്ടിടത്തിന് മുകളില്‍ നിന്ന് സാഹസിക പ്രവര്‍ത്തനം നടത്തിയ വു യോങ്നിങ് പിടിവിട്ട് താഴേയ്ക്ക് വീഴുകയായിരുന്നു. തന്‍റെ വിവാഹത്തിനും , അമ്മയുടെ ചികിത്സക്കുമായാണ് അദ്ദേഹം ഹുയ സെന്‍ററിലെ പ്രകടനം നടത്തിയതെന്ന് കുടുംബങ്ങള്‍ അറിയിച്ചു.

 

 

Related posts

Leave a Reply

*