ഓഹരി വിപണിയില്‍ വന്‍ തിരിച്ചടി; ബാങ്കിംഗ്, മെറ്റല്‍ വിപണികള്‍ വന്‍ നഷ്ടത്തില്‍

മുംബൈ: ഓഹരി വിപണി തുടര്‍ച്ചയായ നഷ്ടത്തില്‍. ചൊവ്വാഴ്ച രാവിലെ വ്യാപാരം ആരംഭിച്ച വിപണി കനത്ത തിരിച്ചടിയാണ് നേരിടുന്നത്.  സെന്‍സെക്സ് 1015 പോയിന്റ് താഴ്ന്ന് 33,742ലും നിഫ്റ്റി 306 പോയിന്‍റ് നഷ്ടത്തില്‍ 10,359ലുമാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. അമേരിക്കന്‍ സൂചികയായ ഡൗ ജോണ്‍സ് കൂപ്പുകുത്തിയതാണ് ഏഷ്യന്‍ വിപണികളിലും കനത്ത ഇടിവുണ്ടാകാന്‍ കാരണം.

കനത്ത വില്‍പന സമ്മര്‍ദമാണ് വിപണികളെ പിടിച്ചുകുലുക്കിയിരിക്കുന്നത്. കൂടുതല്‍ തകര്‍ച്ച മുന്നില്‍ കണ്ട് നിക്ഷേപകര്‍ കൂട്ടത്തോടെ ഓഹരികള്‍ വിറ്റൊഴിയുകയാണ്. ടാറ്റ മോട്ടോഴ്സിന്റെ ഓഹരി വില പത്തുശതമാനം കൂപ്പുകുത്തി.

ആക്സിസ് ബാങ്ക്, വേദാന്ത, ഹിന്‍ഡാല്‍കോ, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ സ്റ്റീല്‍, എച്ച്‌ഡിഎഫ്സി, എച്ച്‌ഡിഎഫ്സി ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, മാരുതി സുസുകി, ലുപിന്‍, ഭാരതി എയര്‍ടെല്‍, സണ്‍ ഫാര്‍മ, ഏഷ്യന്‍ പെയിന്‍സ്, ഒഎന്‍ജിസി, ടെക് മഹീന്ദ്ര, വിപ്രോ, റിലയന്‍സ്, സിപ്ല, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ബജാജ് ഓട്ടോ തുടങ്ങി ഭൂരിഭാഗം ഓഹരികളും നഷ്ടത്തിലാണ്.

യു.എസ് വിപണിയായ വാള്‍ സ്ട്രീറ്റ് 2011നു ശേഷമുള്ള വലിയ തര്‍ച്ച നേരിടുന്നതും ആഗോള വിപണിക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ജപ്പാന്‍റെ നിക്കെ 4.6ശതമാനവും ഓസ്ട്രേലിയന്‍ മാര്‍ക്കറ്റ് 3.0 ശതമാനവും ദക്ഷിണ കൊറിയ 2.0 ശതമാനവും എക്കാലത്തേയും വലിയ തിരിച്ചടി നേരിടുകയാണ്. ഡിജിറ്റല്‍ കറന്‍സിയായ ബിറ്റ്കോയിന്‍ മൂല്യവും തിങ്കളാഴ്ച 15 ശതമാനത്തോളം ഇടിഞ്ഞിരുന്നു.

prp

Related posts

Leave a Reply

*