സ്കൂള്‍ ബസില്‍ നിന്ന് തട്ടിക്കൊണ്ടുപോയ അഞ്ച് വയസുകാരനെ രക്ഷപ്പെടുത്തി

ന്യൂഡല്‍ഹി: കിഴക്കന്‍ ഡല്‍ഹിക്കടുത്ത് സ്കൂള്‍ ബസില്‍ നിന്ന് കഴിഞ്ഞ മാസം തട്ടിക്കൊണ്ടുപോയ അഞ്ച് വയസുകാരനെ പൊലീസ് അതിസാഹസികമായി രക്ഷപ്പെടുത്തി.

ഡല്‍ഹിയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ ഷഹീദാബാദില്‍ നിന്നാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. പൊലീസും പ്രതികളും തമ്മില്‍ 30 മിനിട്ടോളം നീണ്ട് നിന്ന വെടിവയ്പിന് ശേഷമാണ് കുട്ടിയെ സുരക്ഷിതമായി രക്ഷപ്പെടുത്തിയത്. വെടിവയ്പില്‍ പ്രതികളില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പരിക്കേറ്റ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ജനുവരി 25 നാണ്​ വിദ്യാര്‍ഥികളുമായി പോകുന്ന ബസില്‍ നിന്ന്​ അഞ്ചു വയസുകാരനെ ബൈക്കിലെത്തിയ രണ്ട്​ അജ്​ഞാതര്‍ തട്ടിയെടുത്തത്​. വാന്‍ ഡ്രൈവറുടെ കാലിന്​ വെടിവെച്ചു വീഴ്​ത്തിയായിരുന്നു കുട്ടിയെ തട്ടിക്കൊണ്ട്​ പോയത്​. ജനുവരി 28 ന്​ കുട്ടിയുടെ രക്ഷിതാക്കളെ വിളിച്ച്‌​ 50 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഭീഷണിക്ക് വഴങ്ങാതിരുന്ന മാതാപിതാക്കള്‍ പൊലീസിനെ അറിയിക്കുകയും ഫോണ്‍ നമ്ബര്‍ ഉപയോഗിച്ച്‌ പിന്തുടര്‍ന്ന് കുട്ടിയെ പാര്‍പ്പിച്ച സ്ഥലം കണ്ടെത്തുകയായിരുന്നു.  ഇവര്‍ താമസിക്കുന്ന അപ്പാര്‍ട്ട്​മെന്‍റില്‍​ പുലര്‍ച്ചെ ഒരുമണിയോടെ ഡല്‍ഹി ക്രൈംബ്രാഞ്ച്​ പരിശോധന നടത്തി കുട്ടിയെ കണ്ടെത്തി മാതാപിതാക്കള്‍ക്ക്​ കൈമാറി.

prp

Related posts

Leave a Reply

*