ഓഹരി വിപണിയില്‍ വീണ്ടും തകര്‍ച്ച

മുംബൈ: ഓഹരി വിപണിയില്‍ തകര്‍ച്ച തുടരുന്നു. വെള്ളിയാഴ്ച വ്യാപാരം ആരംഭിച്ചപ്പോള്‍ തന്നെ വിപണി കനത്ത തിരിച്ചടി നേരിടുകയാണ്. ബോം​ബെ സൂചിക സെന്‍സെക്​സ്​ 550 പോയിന്‍റ്​ നഷ്​ടത്തിലാണ്​ വ്യാപാരം തുടങ്ങിയത്​. 33,849 പോയിന്‍റിലാണ്​ സെന്‍സെക്​സ്​ ഇപ്പോള്‍ വ്യാപാരം നടത്തുന്നത്​. നിഫ്​റ്റിയും 10,400 പോയിന്‍റ്​ താഴെയെത്തി. ആഗോളവിപണികളിലെല്ലാം തന്നെ ഒാഹരി വിറ്റഴിക്കാനുള്ള പ്രവണതയാണ്​ ഉള്ളത്​. ഇത്​ ഇന്ത്യന്‍ വിപണിയിലും പ്രതിസന്ധി സൃഷ്​ടിക്കുകയാണ്​. അമേരിക്കയില്‍ പണപ്പെരുപ്പം വര്‍ധിക്കാനുള്ള സാഹചര്യവും തിരിച്ചടിയായി. അമേരിക്കയിലെ ഡൗജോണ്‍സ്​ ജപ്പാന്‍റെ ​​നിക്കി തുടങ്ങിയ സൂചികക​ളെല്ലാം  തന്നെ നിലവില്‍ നഷ്​ടത്തിലാണ്​ വ്യാപാരം […]

ഓഹരി വിപണിയില്‍ വന്‍ തിരിച്ചടി; ബാങ്കിംഗ്, മെറ്റല്‍ വിപണികള്‍ വന്‍ നഷ്ടത്തില്‍

മുംബൈ: ഓഹരി വിപണി തുടര്‍ച്ചയായ നഷ്ടത്തില്‍. ചൊവ്വാഴ്ച രാവിലെ വ്യാപാരം ആരംഭിച്ച വിപണി കനത്ത തിരിച്ചടിയാണ് നേരിടുന്നത്.  സെന്‍സെക്സ് 1015 പോയിന്റ് താഴ്ന്ന് 33,742ലും നിഫ്റ്റി 306 പോയിന്‍റ് നഷ്ടത്തില്‍ 10,359ലുമാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. അമേരിക്കന്‍ സൂചികയായ ഡൗ ജോണ്‍സ് കൂപ്പുകുത്തിയതാണ് ഏഷ്യന്‍ വിപണികളിലും കനത്ത ഇടിവുണ്ടാകാന്‍ കാരണം. കനത്ത വില്‍പന സമ്മര്‍ദമാണ് വിപണികളെ പിടിച്ചുകുലുക്കിയിരിക്കുന്നത്. കൂടുതല്‍ തകര്‍ച്ച മുന്നില്‍ കണ്ട് നിക്ഷേപകര്‍ കൂട്ടത്തോടെ ഓഹരികള്‍ വിറ്റൊഴിയുകയാണ്. ടാറ്റ മോട്ടോഴ്സിന്റെ ഓഹരി വില പത്തുശതമാനം കൂപ്പുകുത്തി. ആക്സിസ് ബാങ്ക്, […]

സെന്‍സെക്സില്‍ 156 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ:  രാജ്യത്തെ ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 156 പോയന്റ് നഷ്ടത്തില്‍ 31652ലും നിഫ്റ്റി 49 പോയന്റ് താഴ്ന്ന് 9903ലുമെത്തി. ബിഎസ്‌ഇയിലെ 653 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 967 ഓഹരികള്‍ നഷ്ടത്തിലുമാണ്. എച്ച്‌സിഎല്‍ ടെക്, എന്‍ടിപിസി, ഓയില്‍ ഇന്ത്യ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സിപ്ല തുടങ്ങിയവ നേട്ടത്തിലും സണ്‍ ഫാര്‍മ, വേദാന്ത, ഹിന്‍ഡാല്‍കോ, ഡോ.റെഡ്ഡീസ് ലാബ്, ടിസിഎസ്, എച്ച്‌ഡിഎഫ്സി, ലുപിന്‍ തുടങ്ങിയവ നഷ്ടത്തിലുമാണ്.

സെന്‍സെക്സ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം.വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 136 പോയന്റ് നേട്ടത്തില്‍ 31428ലും നിഫ്റ്റി 37 പോയന്റുയര്‍ന്ന് 9802ലുമെത്തി. ബിഎസ്‌ഇയിലെ 1144 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 475 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഭാരതി എയര്‍ടെല്‍, ഐടിസി, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ബജാജ് ഓട്ടോ തുടങ്ങിയവ നേട്ടത്തിലും ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഏഷ്യന്‍ പെയിന്റ്സ്, ടെക് മഹീന്ദ്ര തുടങ്ങിയവ നഷ്ടത്തിലുമാണ്.

സെന്‍സെക്‌സ് 322 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. എഫ്‌എംസിജി, ഓട്ടോ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. സെന്‍സെക്സ് 321.86 പോയന്റ് നേട്ടത്തില്‍ 31770.89ലും നിഫ്റ്റി 103.15 പോയന്റ് ഉയര്‍ന്ന് 9897.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്‌ഇയിലെ 1638 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 946 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.  

ഓഹരി വിപണിയില്‍ നഷ്ടം, സെന്‍സെക്സ് 63 പോയിന്‍റ് ഇടിഞ്ഞു

മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സില്‍ 63 പോയന്റ് നഷ്ടത്തില്‍ 31233ലും നിഫ്റ്റി 33 പോയന്റ് താഴ്ന്ന് 9619ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്‌ഇയിലെ 1057 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 991 ഓഹരികള്‍ നഷ്ടത്തിലുമാണ്. എല്‍ആന്റ്ടി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എസ്ബിഐ, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, സണ്‍ ഫാര്‍മ, ഏഷ്യന്‍ പെയിന്റ്സ് തുടങ്ങിയവ നേട്ടത്തിലും ഒഎന്‍ജിസി, ലുപിന്‍, സിപ്ല, ടാറ്റ മോട്ടോഴ്സ്, ഹിന്‍ഡാല്‍കോ, ഹീറോ മോട്ടോര്‍കോര്‍പ്, ടിസിഎസ് തുടങ്ങിയവ നഷ്ടത്തിലുമാണ്.