കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ കയ്യേറ്റശ്രമം; 15 ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കൊല്ലം; കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിച്ച സംഭവത്തില്‍ 15 ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. വധശ്രമം, കൈയ്യേറ്റം ചെയ്യല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കടയ്ക്കല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

 

കടയ്‍ക്കല്‍ കോട്ടുങ്കലില്‍ വെച്ചാണ് തിങ്കാളാഴ്ച കയ്യേറ്റശ്രമം ഉണ്ടായത്. ഒരു വായനശാല സംഘടിപ്പിച്ച ചടങ്ങില്‍ പ്രസംഗിച്ച്‌ മടങ്ങവേയാണ് സംഭവം. ആര്‍ എസ് എസ് പ്രവര്‍ത്തകരാണ് കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതെന്നും വടയമ്പാടി ദളിത് സമരവുമായി ബന്ധപ്പെട്ട് സംസാരിച്ചതാണ് പ്രകോപനകാരണമെന്നും കുരീപ്പുഴ ശ്രീകുമാര്‍ പറഞ്ഞു.

ഒരു സംഘമാള്‍ക്കാര്‍ അസഭ്യം പയുകയും കാറിന്‍റെ ഡോര്‍ ബലമായി പിടിച്ചടക്കുകയും ചെയ്തെന്ന് കുരീപ്പുഴ പറഞ്ഞു.  സംഘര്‍ഷമുണ്ടാകുമെന്നായപ്പോള്‍ വായനശാലാ പ്രവര്‍ത്തകര്‍ ഇടപെട്ട് ഇദ്ദേഹത്തെ പുറത്തെത്തിച്ചെങ്കിലും ഇത്തരം അതിക്രമങ്ങള്‍ വെച്ചുപൊറുപ്പിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ കവി ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ ഇന്നലെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

 

 

prp

Related posts

Leave a Reply

*